ഛണ്ഡിഗഡ്: വിവാദ സിനിമ 'ഉഡ്താ പഞ്ചാബ്​' പ്രശ്നം സംസ്ഥാന സര്‍ക്കാറിനെ ബാധിക്കുന്നതല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍. വിവാദത്തെപ്പറ്റി തനിക്കറിയില്ലെന്നും  സിനിമ സെന്‍സര്‍ ചെയ്യുന്നതോ നിരോധിക്കുന്നതോ ആയ വിഷയം സംസ്ഥാന സര്‍ക്കാറിനെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.നേരത്തെ സംസ്ഥാനത്തെ മയക്കുമരുന്ന് മുഖ്യ വിഷയമായി പ്രതിപാദിക്കുന്ന സിനിമക്കെതിരെ ബാദലിന്‍െറ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ രംഗത്തത്തെിയിരുന്നു. 


ശിരോമണി അകാലിദള്‍ -ബി.ജെ.പി സഖ്യസര്‍ക്കാറാണ് പഞ്ചാബ് ഭരിക്കുന്നത്.  ഉഡ്ത പഞ്ചാബുമായി ബന്ധപ്പെട്ട്  സെന്‍സര്‍ ബോര്‍ഡുമായുണ്ടായ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ചിത്രത്തിന്‍െറ നിര്‍മാതാക്കളായ വികാസ് ബഹ്ലും അനുരാഗ് കശ്യപും കഴിഞ്ഞ ദിവസം  ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചിത്രത്തിലെ 82 ഭാഗങ്ങള്‍ ഒഴിവാക്കാനും ചിത്രത്തിന്‍െറ പേരില്‍ നിന്ന് പഞ്ചാബ് മാറ്റണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതിനെതിരെയുമാണ് ഇവര്‍ കോടതിയെ സമീപിച്ചത്.