UGC NET 2021 | യുജിസി നെറ്റ് രണ്ടാംഘട്ട പരീക്ഷയുടെ തിയതികൾ പ്രഖ്യാപിച്ചു
രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ സംഘടിപ്പിക്കുക. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ആദ്യ ഷിഫ്റ്റ്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ വൈകിട്ട് ആറ് വരെയാണ് രണ്ടാമത്തെ ഷിഫ്റ്റ്
ന്യൂ ഡൽഹി : UGC NET 2021 രണ്ടാംഘട്ട പരീക്ഷയുടെ പുതുക്കിയ തിയതി ദേശീയ ടെസ്റ്റിങ് ഏജൻസി (NTA) പുറത്ത് വിട്ടു. നേരത്തെ 2020 ഡിസംബറിലും ഈ വർഷം ജൂണിലും നടത്താൻ പരീക്ഷകൾ കോവിഡിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
എൻടിഎയുടെ ഔദ്യോഗിക വെബസ്റ്റൈിലാണ് പുതിയ തിയതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 24 മുതൽ ഡിസംബർ 30 വരെയുള്ള തിയതികളിലാണ് പരീക്ഷകൾ സംഘടിപ്പിക്കുക.
ALSO READ : UGC NET 2021, കേരള യൂണിവേഴ്സിറ്റി പരീക്ഷയും ഒരേ ദിവസം; വിദ്യാർഥികളോടുള്ള അനീതിയാണെന്ന് ശശി തരൂർ
രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ സംഘടിപ്പിക്കുക. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ആദ്യ ഷിഫ്റ്റ്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ വൈകിട്ട് ആറ് വരെയാണ് രണ്ടാമത്തെ ഷിഫ്റ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...