Ugc Net December 2023: നെറ്റ് പരീക്ഷയുടെ ഷെഡ്യൂൾ പുറത്ത് വിട്ടു, നിങ്ങളുടെ സെൻറർ പരിശോധിക്കാം
ഡിസംബർ 6 മുതൽ 22 വരെ യുജിസി നെറ്റ് പരീക്ഷ. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. രാവിലെ 9 മുതൽ 12 വരെയാണ് ആദ്യ ഷിഫ്റ്റ്
ഡിസംബറിൽ നടക്കുന്ന UGC NET പരീക്ഷയുടെ വിഷയാടിസ്ഥാനത്തിലുള്ള ഷെഡ്യൂൾ NTA പുറത്തുവിട്ടു. ഉദ്യോഗാർത്ഥികൾക്ക് വെബ്‌സൈറ്റ് സന്ദർശിച്ച് അവർ ഓപ്റ്റ് ചെയ്ത വിഷയത്തിന്റെ പരീക്ഷ ഏത് തീയതിയിലായിരിക്കുമെന്ന് പരിശോധിക്കാം. ഇതിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയായ NTA യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ മനസ്സിലാക്കാം. പരീക്ഷാ ഷെഡ്യൂൾ പരിശോധിക്കാൻ nta.ac.in സന്ദർശിക്കാം.
ഈ തീയതികളിൽ പരീക്ഷ
ഡിസംബർ 6 മുതൽ 22 വരെ യുജിസി നെറ്റ് പരീക്ഷ. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. രാവിലെ 9 മുതൽ 12 വരെയാണ് ആദ്യ ഷിഫ്റ്റ്. രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ. ഷെഡ്യൂളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, പരീക്ഷാ ഫലം 2024 ജനുവരി 10-ന് പ്രസിദ്ധീകരിക്കും.പരീക്ഷയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കിൽ 011 – 40759000 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് – കൂടാതെ, ugcnet @nta.ac.in.ഇമെയിൽ വിലാസത്തിലും ഇ-മെയിൽ അയക്കാം –
ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള യോഗ്യത നേടാനാണ് നെറ്റ് പരീക്ഷ നടക്കുന്നത്. 83 വിഷയങ്ങളിലാണ് പരീക്ഷ. പരീക്ഷാ സിറ്റി സ്ലിപ്പ് സംബന്ധിച്ച അറിയിപ്പ് പരീക്ഷയ്ക്ക് പത്ത് ദിവസം മുമ്പ് വെബ്‌സൈറ്റിൽ ലഭിക്കും. നിങ്ങളുടെ പരീക്ഷ നടക്കുന്നത് എവിടെയാണെന്ന് ഇതിലൂടെ അറിയാം.യുജിസി നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളോ അപ്‌ഡേറ്റുകളോ ലഭിക്കുന്നതിന്, നിങ്ങൾക്ക് nta.ac.in , ugcnet.nta.nic.in എന്നിവ സന്ദർശിക്കാം -
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.