ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയ  നടപടിയുമായി യുഐഡിഎഐ. ആധാർ കാർഡുകളുടെ ഫോട്ടോകോപ്പികൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ഒരു സ്ഥാപനവുമായോ മറ്റുള്ളവരുമായോ പങ്കുവയ്ക്കരുതെന്ന് സർക്കാരിന്റെ ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നൽകിയ മുന്നറിയിപ്പിൽ പറയുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ വാർ‌ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ആധാറിന്റെ ഫോട്ടോകോപ്പി ഏതെങ്കിലും സ്ഥാപനങ്ങളുമായി പങ്കിടരുത്, ആധാർ കാർഡിന്റെ അവസാന നാലക്കം മാത്രം നൽകിയാൽ മതിയെന്നും മുന്നറിയിപ്പിൽ പറയുന്നു. അവസാന നാലക്കം മാത്രം കാണുന്ന രീതിയിൽ  മറച്ച് വേണം ആധാർ ഹാജരാക്കേണ്ടതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. യുഐഡിഎഐയിൽനിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ ഉപയോഗിക്കാനാകൂ എന്നാണ് നിർദ്ദേശം.


ഇതോടെ ഹോട്ടലുകളിലോ മറ്റ് സസ്ഥാപനങ്ങളിലോ ആധാർ കാർഡിന്റെ പകർപ്പുകൾ വാങ്ങി സൂക്ഷിക്കുന്നത് കുറ്റകരമായി കണക്കാക്കപ്പെടും. സ്വകാര്യസ്ഥാപനം ആധാർകാർഡ് ആവശ്യപ്പെട്ടാൽ, അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്റർനെറ്റ് കഫെകളിലും പൊതു കമ്പ്യൂട്ടർ സേവന കേന്ദ്രങ്ങളിലും ആധാർ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണം, അങ്ങനെ ചെയ്താൽ കോപ്പി ഡിലീറ്റ് ചെയ്തു എന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം നിർദേശം നൽകുന്നു. 


യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ https://myaadhaar.uidai.gov.in-ൽ നിന്ന് ആധാർ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഏതെങ്കിലും ആധാർ നമ്പറിന്റെ നിലനിൽപ്‌ https://myaadhaar.uidai.gov.in/verifyAadhaar എന്നതിൽ പരിശോധിച്ച് ഉറപ്പ് വരുത്താമെന്നും  യുഐഡിഎഐ കൂട്ടിച്ചേർത്തു. കൂടാതെ, ആധാർ നമ്പർ ഓഫ് ലൈനായി പരിശോധിക്കുന്നതിന് ഇ-ആധാറിലുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്ത് നോക്കാനും സാധിക്കും. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.