ജയ്പൂർ: രാജസ്ഥാനിലെ കോടീശ്വരൻമാരായ വ്യവസായികളുടെ കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാകാം. എന്നാൽ നാഗൗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ ചെറുപട്ടണമായ ജസ്നഗറിൽ പ്രാവുകൾ പോലും കോടീശ്വരന്മാരാണെന്ന വസ്തുത നിങ്ങളെ ഞെട്ടിക്കും. രാജസ്ഥാനിലെ ജസ്‌നഗർ പട്ടണത്തിലെ പ്രാവുകൾക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ട്. മൾട്ടി മില്യണയർ പ്രാവുകളാണ് ജസ്ന​ഗർ പട്ടണത്തിലുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ പ്രാവുകൾക്ക് കടകളും കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന സ്ഥലങ്ങളും നിക്ഷേപങ്ങളും ഉണ്ട്. പ്രാവുകളുടെ പേരിൽ 27 കടകളും നിരവധി ഭൂമിയും 30 ലക്ഷം ബാങ്ക് നിക്ഷേപവും ആണ് ഉള്ളത്. ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് മുമ്പ്, വ്യവസായിയായ സജ്ജൻരാജ് ജെയിൻ കബുതരൻ ട്രസ്റ്റ് സ്ഥാപിക്കുകയായിരുന്നു. ട്രസ്റ്റിന് പ്രാവുകളുടെ പേരാണ് നൽകിയിരിക്കുന്നത്, അതിനാൽ ഇതിനെ കബുതരൻ ട്രസ്റ്റ് എന്ന് വിളിക്കുന്നു (കബൂട്ടാർ എന്നാൽ ഹിന്ദിയിൽ പ്രാവ് എന്നാണ്).


പൂർവ്വികരിൽ നിന്നും മുൻ സർപഞ്ച് രാംദിൻ ചോട്ടിയയിൽ നിന്നും അദ്ദേഹത്തിന്റെ ഗുരു മരുധർ കേസരിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ട്രസ്റ്റ് സ്ഥാപിച്ചതെന്ന് പ്രഭുസിംഗ് രാജ്‌പുരോഹിത് പറഞ്ഞു. മിണ്ടാപ്രാണികൾക്ക് ഭക്ഷണവും വെള്ളവും ക്രമീകരിക്കാൻ പ്രചോദനം നൽകുന്നതായിരുന്നു പദ്ധതി. വ്യവസായിയായ സജ്ജൻരാജ് ജെയിൻ ആണ് പദ്ധതിയുടെ തുടക്കക്കാരൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പദ്ധതി ആരംഭിച്ചയുടൻ ആളുകൾ മികച്ച രീതിയിൽ സംഭാവന നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. പ്രാവുകളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് 500 പശുക്കൾ താമസിക്കുന്ന ഗോശാലയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ പശുക്കൾക്കായി എല്ലാവിധ ചികിത്സാ ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.


പ്രാവുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പക്ഷികൾക്ക് സ്ഥിരമായി ധാന്യവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ട്രസ്റ്റ് വഴി നഗരത്തിൽ 27 ഓളം കടകൾ നിർമ്മിച്ചു. കടകൾക്ക് പ്രതിമാസം 80,000 രൂപ വാടകയായി ലഭിക്കുന്നത് ശ്രദ്ധേയമാണ്. കൂടാതെ, ഭൂമി വാടകയ്ക്കും നൽകുന്നുണ്ട്. അതിനാൽ ഇത് ട്രസ്റ്റിന് സ്ഥിര വരുമാനവും നൽകുന്നു. ഈ വരുമാനമെല്ലാം ബാങ്കിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. വർഷങ്ങളായുള്ള നിക്ഷേപം 30 ലക്ഷമായി ഉയർന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.