ന്യൂ​ഡ​ൽ​ഹി: വ്യാ​ജ പാ​സ്പോ​ർ​ട്ട് കേ​സി​ൽ അ​ധോ​ലോ​ക നേ​താ​വ് ഛോട്ടാ ​രാ​ജ​ന് ഏ​ഴ് വ​ർ​ഷം ത​ട​വ് ശിക്ഷ. ഡ​ൽ​ഹി പട്യാല ഹൗസ് കോ​ട​തി​യു​ടെ​താ​ണ് വി​ധി. ഛോട്ടാരാജനടക്കം നാല് പേർക്കാണ് ശിക്ഷ വിധിച്ചത്. ഇ​വ​രി​ൽ​നി​ന്നു 15,000 രൂ​പ പി​ഴ​ ഈ​ടാ​ക്കാ​നും കോ​ട​തി വി​ധി​ച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാ​ജ പാ​സ്പോ​ർ​ട്ട് കേ​സി​ൽ അ​ധോ​ലോ​ക നേ​താ​വ് ഛോട്ടാ ​രാ​ജ​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് സി​ബി​ഐ പ്ര​ത്യേ​ക കോടതി കഴിഞ്ഞ ദിവസം ക​ണ്ടെ​ത്തി​യി​രു​ന്നു. രാ​ജ​നെ വ്യാ​ജ പാ​സ്പോ​ർ​ട്ട് ഉ​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ച മൂ​ന്ന് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രേ​യും കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് വി​ധി​ച്ചി​രി​ച്ചു. ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ണ് മോ​ഹ​ൻ കു​മാ​ർ എ​ന്ന പേ​രി​ൽ രാ​ജ​ൻ വ്യാ​ജ പാ​സ്പോ​ർ​ട്ട് എ​ടു​ത്ത​ത്. നി​ല​വി​ൽ തി​ഹാ​ർ ജ​യി​ലി​ലാ​ണ് ഛോട്ടാ ​രാ​ജ​ൻ.


മഹാരാഷ്ട്ര, ഡൽഹി, ഉത്തർ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി കൊലപാതകം, മയക്ക് മരുന്ന് കടത്തൽ തുടങ്ങിയ 85ഓളം കേസുകളാണ് ഛോട്ടാരാജനെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. 2015ൽ ഇൻഡനോഷ്യൻ പൊലീസാണ് ഛോട്ടാരാജനെ ഇന്ത്യക്ക് കൈമാറിയത്.