ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ ലോട്ടറിയടിച്ചത് രാജ്യത്തെ എം.പിമാര്‍ക്ക്. പാര്‍ലമെന്‍റംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബജറ്റിലെ തീരുമാനം അംഗങ്ങളെ സന്തോഷിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി അഭിപ്രായപ്പെട്ടു. 


എം.പിമാരുടെ ശമ്പളത്തോടൊപ്പം രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ശമ്പളവും വര്‍ധിപ്പിച്ചു. രാഷ്ട്രപതിയുടെ ശമ്പളം പ്രതിമാസം അഞ്ച് ലക്ഷമായും ഉപരാഷ്ട്രപതിയുടേത് പ്രതിമാസം നാല് ലക്ഷമായുമാണ് വര്‍ധിപ്പിച്ചത്. ഗവര്‍ണമാരുടെയും ശമ്പളം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രിതമാസം 3.5 ലക്ഷമായിരിക്കും ഇനി ഗവര്‍ണര്‍മാരുടെ ശമ്പളം. 


പുതുക്കിയ വേതനം ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. കൂടാതെ, ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും എംപിമാരുടെ ശമ്പളം കാലാനുസരണമായി പരിഷ്‌കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.