Union Budget 2023: ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടയിൽ ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുന്നു; പ്രധാനമന്ത്രി
Union Budget 2023: ഈ ബജറ്റ് ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഉജ്ജ്വലമായ കിരണമായിരിക്കും, ധനമന്ത്രി നിർമ്മല സീതാരാമൻ എല്ലാ പ്രതീക്ഷകൾക്കും അനുസൃതമായി മുന്നേറുമെന്ന് ഉറപ്പുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
New Delhi: രണ്ടാം NDA സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചിരിയ്ക്കുകയാണ്. നാളെ ഫെബ്രുവരി 1 ബുധനാഴ്ച, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2023-24 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും.
ബജറ്റവതരണത്തിന് മുന്നോടിയായി നടക്കുന്ന രാഷ്ട്രപതിയുടെ അഭിസംബോധനയോടെയാണ് രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ശേഷം ധനമന്ത്രി 2022-23 സാമ്പത്തിക വർഷത്തിലെ സമ്പദ്‌വ്യവസ്ഥയുടെയും വിവിധ സൂചകങ്ങളുടെയും സ്ഥിതിവിവരക്കണക്ക് നൽകുന്ന സാമ്പത്തിക സർവേ മേശപ്പുറത്ത് വയ്ക്കും.
Also Read: Union Budget 2023: ബജറ്റ് സമ്മേളനം ആരംഭിച്ചു, സാമ്പത്തിക സർവേ ഇന്ന്
വിലക്കയറ്റം, തൊഴിലില്ലായ്മ, ആഗോള മാന്ദ്യത്തിന്‍റെ ആഘാതം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ രാജ്യം നേരിടുന്ന അവസരത്തില്‍ എല്ലാ കണ്ണുകളും ധനമന്ത്രി ധനമന്ത്രി നിർമ്മല സീതാരാമനിലേയ്ക്കാണ്.
അതേസമയം ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. മിനിട്ടുകള്‍ മാത്രം ദീര്‍ഘിച്ച അഭിസംബോധനയില്‍ ഇന്ത്യയുടെ വാര്‍ഷിക ബജറ്റ് ലോകം ഉറ്റുനോക്കുകയാണ് എന്നദ്ദേഹം പറഞ്ഞു.
"ഈ ബജറ്റ് ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഉജ്ജ്വലമായ കിരണമായിരിക്കും, ധനമന്ത്രി നിർമ്മല സീതാരാമൻ എല്ലാ പ്രതീക്ഷകൾക്കും അനുസൃതമായി മുന്നേറുമെന്ന് ഉറപ്പുണ്ട്," പ്രധാനമന്ത്രി പറഞ്ഞു.
ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടയിൽ ഇന്ത്യയുടെ ബജറ്റിലാണ് ഇപ്പോള്‍ ലോകത്തിന്‍റെ കണ്ണുകൾ, സാമ്പത്തിക ലോകത്തെ സുപ്രധാന വഴിത്തിരിവുകള്‍ നല്ല സൂചനകൾ നൽകുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
Also Read: Union Budget 2023: അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് പിന്നിലെ ശില്‍പികള്‍ ഇവരാണ്
"ഞങ്ങൾക്ക് ഒരു ചിന്ത മാത്രമേയുള്ളൂ, രാജ്യം ഒന്നാമതാണ്, ബജറ്റ് സമ്മേളനത്തിൽ ഞങ്ങൾ തർക്കിക്കുകയും ചർച്ച ചെയ്യുകയും ചെയ്യും. സഭയിൽ എല്ലാ വിഷയങ്ങളിലും ഞങ്ങൾ വളരെ നല്ല ചർച്ച നടത്തും. എല്ലാ എംപിമാരും ഈ സമ്മേളനത്തിൽ പൂർണ്ണ തയ്യാറെടുപ്പോടെ പങ്കെടുക്കും. ഈ സെഷൻ നമുക്കെല്ലാവർക്കും പ്രധാനമാണ്", പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രപതിയുടെ അഭിസംബോധന ചൂണ്ടിക്കാട്ടി ഈ ദിവസം രാജ്യത്തെ ഗോത്ര സമൂഹത്തിന് അഭിമാന ദിനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഒരു പുതിയ എംപി ആദ്യമായി സംസാരിക്കുമ്പോൾ, സഭ മുഴുവൻ അവർക്ക് ബഹുമാനം നൽകുകയും ആത്മവിശ്വാസം നൽകാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത് ഒരു പാരമ്പര്യമാണ്. അതുപോലെ, ഇന്നത്തെ പ്രസംഗം രാഷ്ട്രപതിയുടെ ആദ്യ പ്രസംഗമാണ്," അദ്ദേഹം പറഞ്ഞു.
നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി പോലും ഒരു സ്ത്രീയാണെന്നും ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ നമ്മുടെ ബജറ്റിൽ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിലക്കയറ്റം, തൊഴിലില്ലായ്മ, ആഗോള മാന്ദ്യത്തിന്‍റെ ആഘാതം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ രാജ്യം നേരിടുന്ന അവസരത്തില്‍ എല്ലാ കണ്ണുകളും ധനമന്ത്രി ധനമന്ത്രി നിർമ്മല സീതാരാമനിലേയ്ക്കാണ്. ധനമന്ത്രിയുടെ മാന്ത്രികവടി സൃഷ്ടിക്കുന്ന മാജിക് കാണാനായി രാജ്യം കാത്തിരിക്കുകയാണ്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...