Union Budget 2023: രണ്ടാം NDA സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.


COMMERCIAL BREAK
SCROLL TO CONTINUE READING

നാളെ ഫെബ്രുവരി 1 ന്  ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ ബജറ്റവതരണത്തിന് മുന്നോടിയായി  രാഷ്ട്രപതി ദ്രൗപതി മുർമു ഇരു സഭകളുടെയുംസംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ദ്രൗപതി മുർമുവിന്‍റെ കന്നി പ്രസംഗത്തോടെയാണ് രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.


Also Read:  Amrit Udyan: രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം എപ്പോൾ തുറക്കും? എങ്ങിനെയാണ് പ്രവേശനം ലഭിക്കുക? അറിയാം


രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് ശേഷം, 2022-23 സാമ്പത്തിക വർഷത്തിലെ സമ്പദ്‌വ്യവസ്ഥയുടെയും വിവിധ സൂചകങ്ങളുടെയും സ്ഥിതിവിവരക്കണക്ക് നൽകുന്ന "സാമ്പത്തിക സർവേ" മേശപ്പുറത്ത് വയ്ക്കും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ കേന്ദ്ര ബജറ്റ് ഫെബ്രുവരി1 ന് അവതരിപ്പിക്കുന്നതിനാൽ എല്ലാ കണ്ണുകളും ധനമന്ത്രി നിർമ്മല സീതാരാമനിലേക്കായിരിക്കും. പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിവാദമായ ബിബിസി ഡോക്യുമെന്ററി തുടങ്ങിയ വിഷയങ്ങളിൽ ഗവൺമെന്‍റ്   എന്ത് നിലപാട് സ്വീകരിയ്ക്കുന്നു എന്നതാണ് ഇപ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത്.


അതേസമയം,  2023-ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.1% വളർച്ച നേടുമെന്ന് സാമ്പത്തിക സർവേയ്ക്ക് മുന്നോടിയായി IMF പ്രവചിക്കുന്നു, എന്നാല്‍, ആഗോള വളർച്ചയില്‍  2.9% ഇടിവാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്..


മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്‍റെ (സിഇഎ) മൊത്തത്തിലുള്ള മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗമാണ് സാമ്പത്തിക സർവേ തയ്യാറാക്കുന്നത്. 11 മണിക്കാണ്  സാമ്പത്തിക സർവേ അവതരിപ്പിക്കുക.


എന്തുകൊണ്ട് സാമ്പത്തിക സർവേ പ്രാധാന്യമർഹിക്കുന്നു?


വ്യാവസായിക, കാർഷിക  ഉൽപ്പാദനം, തൊഴിൽ, വിലക്കയറ്റം, കയറ്റുമതി തുടങ്ങി എല്ലാ മേഖലകളുടേയും വിശദമായ സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്തുകൊണ്ട് കഴിഞ്ഞ സാമ്പത്തിക വർഷത്തെ രാജ്യത്തിന്‍റെ സാമ്പത്തിക വികസനം റിപ്പോർട്ട് അവലോകനം ചെയ്യുന്നതിനാൽ സാമ്പത്തിക സർവേ ഏറെ പ്രാധാന്യമർഹിക്കുന്നു. മാത്രമല്ല, അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തിന്‍റെ മുൻഗണനയും ഏതൊക്കെ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകണം എന്നതും മനസ്സിലാക്കി കേന്ദ്ര ബജറ്റിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ സർവേ സഹായിക്കുന്നു. അതിനാല്‍ ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.


എന്നാല്‍,  രാഷ്ട്രപതിയുടെ ഇന്നത്തെ  പാർലമെന്‍റിലെ പ്രസംഗം ബഹിഷ്‌കരിക്കാൻ ബിആർഎസും എഎപിയും തീരുമാനിച്ചു. ഞങ്ങൾ രാഷ്ട്രപതിക്ക് എതിരല്ലെന്നും എന്നാൽ ജനാധിപത്യപരമായ പ്രതിഷേധത്തിലൂടെ എൻഡിഎ സർക്കാരിന്‍റെ ഭരണപരാജയങ്ങൾ ഉയർത്തിക്കാട്ടാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ബിആർഎസ് എംപി കെ കേശവ റാവു പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.