Budget 2022: ഈ ബജറ്റ് അടുത്ത 25 വർഷത്തേക്കുളള അടിത്തറയെന്ന് ധനമന്ത്രി
Budget 2022: ഡല്‍ഹി:പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലെ ആദ്യദിനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യചരിത്രത്തിലെ 75-ാം പൂര്‍ണബജറ്റിന്റെ അവതരണം ആരംഭിച്ചു.
ന്യൂഡൽഹി: Budget 2022: ഡല്‍ഹി:പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലെ ആദ്യദിനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യചരിത്രത്തിലെ 75-ാം പൂര്‍ണബജറ്റിന്റെ അവതരണം ആരംഭിച്ചു.
രാവിലെ ധനമന്ത്രാലയത്തില്‍ നിന്നും സഹമന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒപ്പം രാഷ്ട്രപതി ഭവനിലെത്തിയ ധനമന്ത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചവരെ സ്മരിച്ചു കൊണ്ടാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം ആരംഭിച്ചത്.
പ്രതിസന്ധികൾ മറികടക്കാൻ രാജ്യം സജ്ജമാണെന്നും. വാക്സിനേഷൻ വേഗത കൂടിയത് കൊവിഡ് പ്രതിസന്ധിയെ നേരിടാൻ സഹായകമായെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ നിന്നും സാമ്പത്തികമേഖല അതിവേഗം തിരിച്ചുവരുന്നു. അറുപത് ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഇക്കാലയളവിലായി. ആരോഗ്യമേഖലയും മെച്ചപ്പെട്ടു വരുന്നു. അടുത്ത അഞ്ച് വർഷത്തിൽ 30 ലക്ഷം കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാകുമെന്നും ധനമന്ത്രി.
അടുത്ത 25 വർഷത്തേക്കുള്ള സമ്പദ് വ്യവസ്ഥയ്‌ക്ക് അടിത്തറയിടാനാണ് ഈ കേന്ദ്ര ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ഇക്കോണമിയെ പ്രോത്സാഹിപ്പിക്കുക, സാങ്കേതിക വളർച്ച, എനർജി ട്രാൻസിഷൻ, സ്വകാര്യ നിക്ഷേപത്തിന് കൂടുതൽ പ്രോത്സാഹനം നൽകുക എന്നിവയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...