Budget 2021 Live Update: കേരളത്തിന് വലിയ പ്രഖ്യാപനങ്ങൾ; Nirmala Sitharaman ന്റെ മൂന്നാം ബജറ്റ് അവതരണം അവസാനിച്ചു
കേരളത്തിൽ റോഡ് മെട്രൊ വികസനത്തിന് വൻ പദ്ധതിയുമായി കേന്ദ്രം, 65,000 കോടിയുടെ മുംബൈ കന്യാകുമാരി പാതാ, കൊല്ലം മധുര ഹൈവെക്ക് 1.04 ലക്ഷം കോടി, മെട്രൊക്ക് 1967 കോടി
12:39 01-02-2021
കുടിയേറ്റ തൊഴിലാളികളുടെ പാർപ്പിട നിർമാണത്തിന് നികുതി ഇളവ്
12:37 01-02-2021
പ്രവാസികൾക്ക് ഇരട്ട നികുതി ഒഴിവാക്കി. ചിലവ് കുറഞ്ഞ വീട് 1.5 ലക്ഷം രൂപ ഇളവ് ഒരു വർഷം കൂടി നീട്ടി
12:31 01-02-2021
ആദായനികുതി പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി. നികുതി പുനഃപരിശോധിക്കുന്നതിനായി ആറ് വർഷം എന്നത് മൂന്ന് വർഷമായി ചുരുക്കി.
12:29 01-02-2021
75 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പെൻഷനും പലിശ വരുമാനം ഉള്ളവർക്ക് ആദായ നികുതി റിട്ടേൺ അടയ്ക്കേണ്ട.
12:13 01-02-2021
Kochi തുറമുറഖത്തിന് പുതിയ പദ്ധതി
കൊച്ചി മത്സബന്ധന തുറമുഖം വാണിജ്യ കേന്ദ്രമായി വികസിപ്പിക്കും
12:00 01-02-2021
ആദ്യ മണിക്കൂറിലെ പ്രധാന പ്രഖ്യാപനങ്ങൾ
സ്വകാര്യ വാഹനങ്ങൾക്ക് ഇരുപത് വർഷത്തേക്ക് ഉപയോഗ അനുമതി. നഗരങ്ങളിലേക്ക് സ്വച്ഛഭാരത് വ്യാപിക്കുന്നതിനായി സ്വച്ഛ്ഭാരത് 2.0ക്ക് 1.42 ലക്ഷം കോടി.
കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികൾ തുടരും
ജലദീവൻ ദൌത്യത്തിനായി 2.87 ലക്ഷം കോടി
15 Health Emergency Centerകൾ സ്ഥാപിക്കും
പോഷണ പദ്ധതി മിഷൻ പോഷൺ 2.0 നടപ്പാക്കും
42 നഗരങ്ങളിലെ വായു മലനീകരണം നിയത്രിക്കാൻ 2,217 കോടി
അത്മനിർഭർ ഭാരതിന് 27.1 ലക്ഷം കോടിയുടെ പാക്കേജ്.
7 തുറമുഖങ്ങളുടെ വികസനത്തിനായി 2000 കോടിയുടെ പിപിപി മോഡൽ
LICയുടെ IPO 2021-2022 വർഷത്തിൽ നടപ്പിലാക്കും
ഇൻഷുറൻസ് രംഗത്ത് FDI 74 ശതമാനമായി ഉയർത്തും
വൈദ്യുതി വിതരണത്തിനായി കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളെ നിയമിക്കും
കേരളത്തിലെ റോഡ് വികസനത്തിന് വൻ പദ്ധതിയുമായി കേന്ദ്രം
കേരളത്തിന് 65,000 കോടിയുടെ റോഡ് വികസനം, 600 കിലോമീറ്റർ മുംബൈ- കന്യാകുമാരി റോഡ് വികസനം
കൊല്ലം മധുര പാതയ്ക്ക് 1.03 ലക്ഷം കോടി. കൊച്ചി മെട്രോ വികസനത്തിന്റെ രണ്ടാം ഘട്ടത്തിന് 1967 കോടി
11:58 01-02-2021
കർഷകരുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞ ബദ്ധരെന്ന് ധനമന്ത്രി. കർഷകർക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് ധനമന്ത്രി
11:50 01-02-2021
ഇൻഷുറൻസ് കമ്പിനിയിൽ FDI 74 ശതമാനമായി ഉയർത്തും
11:48 01-02-2021
വൻകിട തുറമുഖങ്ങളിൽ കൂടതൽ സ്വകാര്യ വൽക്കരണം നടത്തും
11:45 01-02-2021
LPG സൌജന്യ വിതരണം വർധിപ്പിക്കും. വൈദ്യുതി വിതരണത്തിന് സ്വകാര്യവൽക്കരണം വർധിപ്പിക്കും
11:44 01-02-2021
Railway 1,10,500 കോടി വിഹിതം
ടൂറിസം റൂട്ടിൽ ആധുനിക കോച്ചുകൾ
11:37 01-02-2021
കൊച്ചി മെട്രോ വികസനത്തിന്റെ രണ്ടാം ഘട്ടത്തിന് 1967 കോടി
11:30 01-02-2021
കേരളത്തിലെ റോഡ് വികസനത്തിന് വൻ പദ്ധതിയുമായി കേന്ദ്രം
കേരളത്തിന് 65,000 കോടിയുടെ റോഡ് വികസനം, 600 കിലോമീറ്റർ മുംബൈ- കന്യാകുമാരി റോഡ് വികസനം
കൊല്ലം മധുര പാതയ്ക്ക് 1.03 ലക്ഷം കോടി.
ബംഗാളിലും 25,000 കോടിയുടെ റോഡ് വികസനം
11:27 01-02-2021
42 നഗരങ്ങളിൽ ശുദ്ധവായു ഉറപ്പാക്കാൻ 2217 കോടിയുടെ പദ്ധതി
11:21 01-02-2021
രണ്ട് കോവിഡ് വാക്സിനുകൾ കൂടി വിപണിയിൽ എത്തും. വാക്സിൻ വികസനത്തിന് 35,000 കോടി. രാജ്യ കോവിഡ് പ്രതിരോധത്തിൽ വിജയച്ചുയെന്ന് ധനമന്ത്രി
11:21 01-02-2021
സ്വച്ഛ് ഭാരത് മിഷൻ 2.0
1,41,678 കോടി സ്വച്ഛ് ഭാരത് മിഷന്റെ രണ്ടാംഘട്ടത്തിന്
11:20 01-02-2021
കർഷകരുടെ വരുമാനം ഇരട്ടിയാക്കിനുള്ള നടപടികൾ തുടരും
11:19 01-02-2021
ആത്മനിർഭർ ഭാരത് തുടരും
64,180 കോടി PM ആത്മനിർഭർ ഭാരതിന്റെ അടിസ്ഥാന സൌകര്യങ്ങൾക്ക്
11:15 01-02-2021
രാജ്യം കോവിഡ് പോരാട്ടത്തിൽ വിജയിച്ചെന്ന് ധനമന്ത്രി
11:09 01-02-2021
ഇത് പ്രതിസന്ധിയുടെ കാലത്തെ ബജറ്റെന്ന് ധനമന്ത്രി
11:00 01-02-2021
കേന്ദ്ര ധനമന്ത്രി നിർമല സീതരാമന്റെ ബജറ്റ് അവതരണം ആരംഭിച്ചു
10:48 01-02-2021
ബജറ്റിന് ക്യാബിനെറ്റ് അനുമതി നൽകി
10:15 01-02-2021
ബജറ്റ് മുമ്പുള്ള കേന്ദ്ര മന്ത്രിസഭയോഗം പുരോഗമിക്കുന്നു. ക്യാബിനറ്റ് യോഗത്തിന് ശേഷം 11 മണിക്കാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം
10:03 01-02-2021
ധനമന്ത്രി നിർമല സീതരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും പാർലമെന്റിലെത്തി.
ടാബ് ഉപയോഗിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം നടത്തുന്നത്.
09:13 01-02-2021
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതരാമൻ നോർത്ത് ബ്ലോക്കിലെത്തി
ബജറ്റ് ജനങ്ങളുടെ പ്രതീക്ഷ അനുസൃതമാകുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ
08:30 01-02-2021
കോവിഡിൽ ബുദ്ധിമുട്ടുന്ന ഇന്ത്യൻ സാമ്പത്തിക രംഗത്തിന് ആശ്വാസമേകാൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതരാമന്റെ മൂന്നാം ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. രാവിലെ 11 മണി മുതലാണ് അവതരണം അരംഭിക്കുക. കോവിഡിന്റെ പശ്ചത്തലത്തിൽ പേപ്പർ ഉയോഗിക്കാതയാണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് പേപ്പർ രഹിത ബജറ്റിന് ഇത്തവണ വേദിയാകുന്നത്.
ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനകാര്യ മന്ത്രി സീതരാമനും സംഘവും രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ നേരിട്ടത്തും കാണും. തുടർന്ന് 10.15ന് കേന്ദ്ര ക്യാബിനറ്റ് യോഗവും ചേരും.
തുടരാം ഏറ്റവും വേഗത്തിൽ കൂടുതൽ ബജറ്റ് അപ്ഡേറ്റുകളുമായി സീ ഹിന്ദുസ്ഥാൻ മലയാളത്തിനോടൊപ്പം. അതിവേഗ അപ്ഡേറ്റുകൾക്കായി ഫോളോ ചെയ്യൂ