ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതുപോലെ പുതിയ ലൈനുകളോ പുതിയ ട്രെയിനുകളോ ഇത്തവണത്തെ ബജറ്റില്‍ ഉണ്ടായില്ല. അതേസമയം, റെയില്‍വേയെ ശക്തിപ്പെടുത്തുക എന്നത് സര്‍ക്കാരിന്‍റെ പ്രഥമ ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

റെയില്‍വേയെ കൂടുതല്‍ ആധുനികവല്‍ക്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി 1.48 ലക്ഷം കോടി ചെലവിടും. കൂടാതെ എല്ലാ ട്രെയിനുകളിലും ഇന്റര്‍നെറ്റ് വൈ ഫൈ സംവിധാനവും സി.സി.ടി.വിയും ഏര്‍പ്പെടുത്തും.


അതുകൂടാതെ റെയില്‍വേയുടെ ആധുനികവത്കരണത്തിലും യാത്രക്കാരുടെ സുരക്ഷയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കും.


ആളില്ലാത്ത ലെവല്‍ ക്രോസിംഗുകള്‍ ഇല്ലാതാക്കും. 600 പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ  പുനർ വികസനം നടപ്പാക്കും. മുംബയില്‍ ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തിനായി ട്രാക്കുകള്‍ സ്ഥാപിക്കുന്നതിന് പണം നീക്കിവച്ചു. പുതിയതായി 12,​000 വാഗണുകള്‍. 5160 കോച്ചുകള്‍, 700 ലോക്കോമോട്ടീവുകള്‍ എന്നിവയും വാങ്ങും .25,​000 നടപ്പാതകളില്‍ ലിഫ്റ്റുകള്‍ സ്ഥാപിക്കും. 


ഹൈ സ്പീഡ് റെയിൽവേ പ്രൊജക്ടിനായുള്ള മാനവശേഷി വികസനത്തിന് പരിശീലനം നൽകാൻ വഡോദരയിൽ സ്ഥാപനം ആരംഭിക്കുന്നതയും ധനമന്ത്രി അറിയിച്ചു.