ന്യൂഡൽഹി: കേന്ദ്ര പുനസംഘടന തീരുമാനം പുറത്ത് വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷവർധൻ രാജിവച്ചു. ആ‌രോ​ഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേയും രാജിവച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹർഷവർധന്റെ സ്ഥാന നഷ്ടത്തിന് കാരണമായതെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ 53 പേരടങ്ങുന്ന മന്ത്രിസഭയുടെ അം​ഗബലം 81 വരെയായേക്കും. പുനസംഘടനയുടെ ഭാ​ഗമായി എട്ട് സംസ്ഥാനങ്ങളിലെ ​ഗവർണർമാരെ സ്ഥലം മാറ്റി ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഒന്നരവർഷമായി മിസോറാം ​ഗർണറായ ശ്രീധരൻപിള്ള ​ഗോവ ​ഗവർണറായി. ആന്ധ്രയിൽ നിന്നുള്ള ഹരി ബാബു കമ്പാട്ടിയാണ് പുതിയ മിസോറാം ​ഗവർണർ.


മീനാക്ഷി ലേഖി മന്ത്രിസഭയിലേക്ക് വന്നാൽ ഹർഷവർധന് പകരം ആരോ​ഗ്യമന്ത്രിയായേക്കും. ധനമന്ത്രി നിർമല സീതാരാമനും സ്ഥാനം നഷ്ടമായേക്കുമെന്നാണ് സൂചന. മന്ത്രിസഭാ പുനസംഘടനയുടെ ഭാ​ഗമായി എല്ലാ മന്ത്രിമാരുടെയും പ്രവർത്തനം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തിയിരുന്നു. കൊവിഡ് സാഹചര്യത്തിലെ മന്ത്രിമാരുടെ പ്രകടനമാണ് പ്രധാനമായും വിലയിരുത്തപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.