ഭോപാൽ: പ്രളയബാധിത മേഖല (Flood-hit area)സന്ദർശിക്കാനെത്തിയ കേന്ദ്ര കൃഷിമന്ത്രി (Union Agriculture Minister) നരേന്ദ്ര സിങ് തോമറിനെതിരെ (Narendra Singh Tomar) വൻ പ്രതിഷേധവുമായി ജനക്കൂട്ടം. മധ്യപ്രദേശിൽ (Madhya Pradesh) പ്രളയം നാശം വിതച്ച ഷിയോപൂർ മേഖല (Sheopur) സന്ദർശിക്കാൻ എത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ ജനം പ്രതിഷേധിച്ചത്. ഷിയോപൂർ ഉൾപ്പെടുന്ന മധ്യപ്രദേശിലെ മൊറീന ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് നരേന്ദ്ര സിങ് തോമർ


COMMERCIAL BREAK
SCROLL TO CONTINUE READING

തോമറിനെ വഴിയിൽ തടഞ്ഞ ജനക്കൂട്ടം കരിങ്കൊടി കാണിച്ചു. കൂടാതെ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെയും (Motorcade) തടയാൻ ശ്രമിച്ച നാട്ടുകാർ വാഹനത്തിന് നേരെ ചെളി വാരി എറിയുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതിഷേധവുമായെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. 


Also Read: Flood in Kerala: കേരളം സുരക്ഷിതമല്ല, പ്രളയം ആവര്‍ത്തിക്കപ്പെടാം, കാലാവസ്ഥാ പഠന റിപ്പോര്‍ട്ട്


ഷിയോപൂർ മേഖലയിൽ മാത്രം പ്രളയത്തെ തുടർന്ന് ആറ് പേരാണ് മരണപ്പെട്ടത്. പ്രളയ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചായിരുന്നു നരേന്ദ്ര സിങ് തോമറിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചത്. ജില്ല ഭരണകൂടത്തിന്റെ ഭാ​ഗത്ത് നിന്നും ​ഗുരുതര പിഴവാണ് സംഭവിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പ്രളയ മുന്നറിയിപ്പുകളൊന്നും അധികൃതർ നൽകിയില്ല. ഇത് ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്ന് നാട്ടുകാർ ആരോപിച്ചു. തങ്ങൾക്ക് സഹായങ്ങൾ വൈകിയാണ് ലഭിച്ചതെന്നും കേന്ദ്രമന്ത്രിയോട് ജനം പരാതിപ്പെട്ടു.


Also Read: Farmers Protest: കർഷകരുമായുള്ള കൂടിക്കാഴ്ചയിൽ എന്തുകൊണ്ട് തീരുമാനം എടുത്തില്ല? കാരണം വ്യക്തമാക്കി കൃഷിമന്ത്രി 


പ്രതിഷേധത്തിൽ മന്ത്രിയുടെ വാഹനവ്യൂഹത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഷിയോപൂർ പോലീസ് മേധാവി സമ്പത്ത് ഉപാധയ വ്യക്തമാക്കി.


ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ (Gwalior-Chambal region) എട്ട് ജില്ലകളിലാണ് പ്രളയം നാശം വിതച്ചത്. ദുരന്തത്തിൽ 24 പേരോളം മരിച്ചുവെന്നാണ് വിവരം. 8 ജില്ലകളിലായി 1250 ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചത്. ഏറ്റവും കൂടുതൽ ദുരന്തം ബാധിച്ച പ്രദേശങ്ങളിൽ നിന്ന് 9,000ത്തോളം ആളുകളെ രക്ഷപ്പെടുത്തിയെന്നുമാണ് അധികൃതർ പറഞ്ഞത്.


Also Read: Indian Railways New Rules: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കോഡ് അറിയുക, അല്ലെങ്കിൽ സീറ്റ് ലഭിക്കില്ല!


കനത്ത മഴയും വെള്ളപ്പൊക്കവും ഗ്വാളിയോർ-ചമ്പൽ മേഖലയിൽ വ്യാപകമായ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയെന്ന് പ്രശ്ന ബാധിത പ്രദേശം സന്ദർശിച്ച ശേഷം കേന്ദ്രമന്ത്രി പറഞ്ഞു. "ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധരാണ്. മധ്യപ്രദേശ് സർക്കാരും (Madhya Pradesh Government) കേന്ദ്ര സർക്കാരും അതിന് പ്രതിജ്ഞാബദ്ധരാണ്. ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വേണ്ട കാര്യങ്ങൾ സ്വീകരിക്കുന്നതിനുമായി നാല് ഉദ്യോഗസ്ഥരെ ഷിയോപൂരിൽ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.