New Delhi: കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് നായ്‌ക്ക് സഞ്ചരിച്ചിരുന്ന  വാഹനം അപകടത്തിൽപ്പെട്ടു. അദ്ദേഹത്തിന്‍റെ  ഭാര്യയും പേഴ്‌സണൽ സെക്രട്ടറി ദീപക്കും അപകടത്തില്‍ മരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കർണാടകയിലെ  (Karnataka) അങ്കോല ജില്ലയിലായിരുന്നു അപകടം. രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.   യെല്ലാപൂരിൽ നിന്ന് സംസ്ഥാനത്തെ ഗോകർണയിലേക്ക് യാത്ര ചെയ്യുകയായിരുന്നു മന്ത്രി.


അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മന്ത്രിയുടെ ഭാര്യ വിജയ, പേഴ്‌സണൽ സെക്രട്ടറി ദീപക് എന്നിവർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ വെച്ചാണ് ഇവരുടെ മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ശ്രീപദ് നായ്‌ക്ക്  ( Shripad Naik) അപകടനില തരണം ചെയ്‌തുവെന്നാണ് പുറത്തുവരുന്ന വിവരം. അപകടം സംഭവിച്ചതിന് പിന്നാലെ മൂവരെയും ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു.


അപകടത്തിൽ കാർ പൂർണമായി തകർന്ന നിലയിലാണ്. നിയന്ത്രണം വിട്ട കാര്‍ റോഡിന്‍റെ  സംരക്ഷണ ഭിത്തിയില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു. 


Also read: വൈറസ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തി കേരളം, 3,110 പേര്‍ക്കുകൂടി കോവിഡ്


വിവരമറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ഫോണിൽ സംസാരിച്ച് വിവരങ്ങൾ തേടി. നായ്‌ക്കിന് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന നിർദേശം പ്രധാനമന്ത്രി നൽകി.