Global Hunger Index: അടുത്തിടെയായി വിവാദങ്ങളുടെ സന്തതസഹചാരിയായി മാറിയിരിയ്ക്കുകയാണ്  കേന്ദ്ര മന്ത്രിയും അമേത്തിയില്‍ നിന്നുള്ള എംപിയുമായ സ്മൃതി ഇറാനി. പാര്‍ലമെന്‍റില്‍ വച്ച് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി ഫ്ലൈയിംഗ് കിസ് നല്‍കിയെന്നും തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ സംസ്കാരത്തെ ചോദ്യം ചെയ്തതും വലിയ പരിഹാസത്തിന് വഴി തെളിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  BJP Candidate List: സെമിഫൈനല്‍ തയ്യാറെടുപ്പില്‍ ബിജെപി!! മധ്യപ്രദേശ്, രാജസ്ഥാന്‍ സ്ഥാനാർത്ഥി പട്ടിക സസ്പെന്‍സ് അവസാനിച്ചു  


ഒരു രോഗി മരണപ്പെട്ടതിനെതുടര്‍ന്ന് അമേത്തിയിലെ സഞ്ജയ്‌ ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടതിലും മന്ത്രിയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം  ആഗോള പട്ടിണി സൂചികയെപ്പറ്റി അവര്‍ നടത്തിയ പരാമര്‍ശം ഏറെ പരിഹാസത്തിന് ഇടയാക്കിയിരിയ്ക്കുകയാണ്.


Also Read: Weekly Numerology Predictions: നിങ്ങള്‍ ഈ തിയതിയിലാണോ ജനിച്ചത്‌? എങ്കില്‍ വരാനിയ്ക്കുന്നത് അടിപൊളി സമയം!!  
 
140 കോടി ജനങ്ങളില്‍ നിന്ന് 3000 പേരെ ഫോണില്‍ വിളിച്ച് നിങ്ങള്‍ക്ക് വിശക്കുന്നുണ്ടോ? എന്ന് ചോദിച്ചാണ് ഇത്തരം സൂചകങ്ങള്‍ തയ്യാറാക്കുന്നത് എന്നായിരുന്നു  കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാമര്‍ശം. കൂടാതെ, ഇത്തരം സൂചികകള്‍  യഥാര്‍ത്ഥ ഇന്ത്യന്‍ ചിത്രം കാണിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈദരബാദില്‍ നടന്ന ഫിക്കി സമ്മേളനത്തിലാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇപ്രകാരം അഭിപ്രായപ്പെട്ടത്. 


ഡല്‍ഹിയിലെ എന്‍റെ വീട്ടില്‍ നിന്ന് രാവിലെ നാലിന് പുറപ്പെട്ട് അഞ്ച് മണിക്കുള്ള ഫ്ളൈറ്റില്‍ ഞാന്‍ കൊച്ചിയില്‍ ഒരു കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ പോയി. പത്ത് മണിയായിട്ടും ഭക്ഷണമൊന്നും കിട്ടാത്ത എന്നോട് ആ സമയത്ത് ആരെങ്കിലും ഫോണില്‍ വിളിച്ച് താങ്കള്‍ക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഉണ്ട് എന്നേ ഞാന്‍ മറുപടി പറയൂ, അവര്‍ പറഞ്ഞു.


എന്നാല്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഈ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്  നേതാക്കളടക്കം നിരവധി പേര്‍ രംഗത്തെത്തി.     


കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഈ പരാമര്‍ശത്തെ കോണ്‍ഗ്രസ്‌ വക്താവ് സുപ്രിയ ശ്രിനാതെ സമൂഹമാധ്യമത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. ആഗോള പട്ടിണി സൂചികയെക്കുറിച്ചുള്ള താങ്കളുടെ വിവരമില്ലായ്മയാണോ ഇവിടെ പ്രകടമാകുന്നതെന്ന് എന്നായിരുന്നു അവരുടെ ചോദ്യം.


ആഗോള പട്ടിണി സൂചികയെക്കുറിച്ച് രാജ്യത്തെ വനിതാ ശിശുക്ഷേമ മന്ത്രി നടത്തിയ പ്രതികരണം  അമ്പരപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായി. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, തുടങ്ങി നിരവധി കണക്കുകള്‍ ആധാരമാക്കിയാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യത്തിലേക്കുള്ള അളവുകോലുകളാണ് ഇത്തരം സൂചകങ്ങള്‍. ഇതുപോലുള്ള പദവിയിലിരുന്ന് പട്ടിണി പോലുള്ള ഇത്രയും പ്രധാനമായ വിഷയത്തെ കേന്ദ്രമന്ത്രി പുച്ഛിക്കരുതെന്നും അവര്‍ പറഞ്ഞു. 


ഭക്ഷണം കഴിക്കാന്‍ സമയമില്ല എന്നാല്‍, കഴിക്കാന്‍ ഭക്ഷണമില്ല എന്നായി....  ധാര്‍ഷ്ഠ്യത്തിന് ഒരു മുഖമുണ്ടെങ്കില്‍ അത് ഈ മന്ത്രിയാണ്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. 


ഏറ്റവും പുതിയ ആഗോള പട്ടിണി സൂചിക (Global Hunger Index - GHI) കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 125 രാജ്യങ്ങളുടെ  ഈ പട്ടികയില്‍ ഇന്ത്യ 111–ാം സ്ഥാനത്താണ്. ഈ സൂചിക പ്രകാരം പാക്കിസ്ഥാനും ബംഗ്ലദേശിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.  കഴിഞ്ഞ വർഷം 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 107–ാം സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.