യുജിസിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു
ഹാക്കർമാർ UGC ഇന്ത്യയുടെ ട്വിറ്റർ അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ടാഗ് ചെയ്തുകൊണ്ട് അപ്രസക്തമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്തപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്.
ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ഇന്ത്യയുടെ (യുജിസി) ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ഞായറാഴ്ചയാണ് സംഭവം. ചില അജ്ഞാത ഹാക്കർമാർ UGC ഇന്ത്യയുടെ ട്വിറ്റർ അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ടാഗ് ചെയ്തുകൊണ്ട് അപ്രസക്തമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്തപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്. അക്കൗണ്ടിന്റെ പ്രൊഫൈൽ ഫോട്ടോയായി ഒരു കാർട്ടൂൺ കഥാപാത്രത്തിന്റെ ചിത്രവും ഹാക്കർ ഉപയോഗിച്ചിട്ടുണ്ട്.
@ugc_india എന്ന ഉപയോക്തൃനാമമുള്ള ട്വിറ്റർ ഹാൻഡിൽ നിലവിൽ 2,96,000 ഫോളോവേഴ്‌സ് ഉണ്ട്. യുഡിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്കും അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. നിരവധി സർക്കാർ അക്കൗണ്ടുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു. യോഗി ആദിത്യനാഥിന്റെ പ്രൊഫൈൽ ചിത്രത്തിന് പകരം കാർട്ടൂൺ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസ്സിലായത്. മണിക്കൂറുകൾക്കകം തന്നെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു. ശനിയാഴ്ച ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. ഐഎംഡിയുടെ അക്കൗണ്ടിൽ നിരവധി ആളുകളെ ടാഗ് ചെയ്തുകൊണ്ട് നിരവധി ട്വീറ്റുകളും ഹാക്കർമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏതാനും മണിക്കൂറുകൾക്ക് ശേഷം അക്കൗണ്ട് പുനഃസ്ഥാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA