ന്യൂ ഡൽഹി : ഉത്തർ പ്രദേശിൽ നിന്ന് ബിജെപി പുറത്താകുമെന്ന് സമാജുവാദി പാർട്ടി (SP) അധ്യക്ഷനും എസ് പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ അഖിലേഷ് യാദവ്. യൂപിയിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെയാണ് അഖിലേഷ് യാദവിന്റെ പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

"ബിജെപി പുറത്താകാൻ പോകുന്നു. യുപിയിലെ കർഷകർ അവരോട് ക്ഷമിക്കുകയില്ല. ആദ്യ രണ്ട് ഘട്ടങ്ങളിലായി ഞങ്ങളുടെ സീറ്റുകളുടെ എണ്ണം 100 ഉറപ്പിച്ചു. എസ് പിയുടെ നേതൃത്വത്തിലുള്ള സഖ്യം എല്ലാരെക്കാളും മുന്നിൽ നിൽക്കും" ജസ്വന്ത് നഗറിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം അഖിലേഷ് മാധ്യമങ്ങളോടായി പറഞ്ഞു. 



ALSO READ : UP Eection 2022: അധികാരത്തിലെത്തിയാല്‍ ലഖിംപൂര്‍ ഖേരി കൊലപാതകത്തിന് കാരണക്കാരായവരും അവരെ സംരക്ഷിക്കുന്നവരും ജയിലില്‍, അഖിലേഷ് യാദവ്


എട്ടാവാഹ് ജില്ലയിലെ ജസ്വന്ത് നഗറിലാണ് അഖിലേഷ് തന്റെ വോട്ട് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ അമ്മാവൻ ശിവ്പാൽ സിങ് മത്സരിക്കുന്ന മണ്ഡലമാണ് ജസ്വന്ത് നഗർ.



ഭൂരിഭക്ഷം സ്വന്തമാക്കി യുപിയിൽ സമാജുവാദി പാർട്ടി ജയിക്കുമെന്ന് ശിവ്പാൽ സിങ് നേരത്തെ അറിയിച്ചിരുന്നു. ശരിക്കുമുള്ള യുദ്ധം താനും അഖിലേഷും തമ്മിലാണെന്ന് ശിവ്പാൽ തമാശയോട് മാധ്യമങ്ങളോടായി പറഞ്ഞു. ജസ്വന്ത് നഗറിന്റെ സമീപമുള്ള കർഹാൾ മണ്ഡലത്തിലാണ് അഖിലേഷ് മത്സരിക്കുന്നത്. 


ALSO READ : Punjab Polls 2022: പെരുമാറ്റ ചട്ട ലംഘനം; പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്തിനെതിരെ കേസെടുത്തു


ഇരു മണ്ഡലങ്ങളിൽ നിന്ന് ഒരു ലക്ഷത്തിൽ അധികം ഭൂരിപക്ഷം നേടി എസ്പി ജയിക്കുമെന്ന് ശിവ്പാൾ സിങ് കൂട്ടിച്ചേർത്തു. അഖിലേഷ് റിക്കോർഡ് വിജയം നേടി നൽകാൻ താൻ കർഹാളിലെ വോട്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 300 സീറ്റകളിൽ ജയം കണ്ടെത്തി അഖിലേഷ് അടുത്ത യുപി മുഖ്യമന്ത്രിയാകുമെന്ന് ശിവ്പാൾ പറഞ്ഞു.


59 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് മൂന്നാം ഘട്ടത്തിൽ പുരോഗമിക്കുന്നത്. ഫെബ്രുവരി 10, 14 തിയതികളിലായിട്ടായിരുന്നു ആദ്യ രണ്ട് ഘട്ടങ്ങളുടെ വോട്ടെടുപ്പ് നടന്നിരുന്നത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.