ലഖ്‌നൗ: യോഗി സർക്കാർ ഇന്ന് നിയമസഭയിൽ ബജറ്റ് (UP Budget 2021) അവതരിപ്പിക്കും.  അടുത്ത സാമ്പത്തിക വർഷത്തിൽ (Financial Year) യോഗി സർക്കാർ എന്തിനൊക്കെ എത്രമാത്രം ചെലവഴിക്കും, എങ്ങനെ വരുമാനം വർദ്ധിപ്പിക്കും, ഇവയുടെ മുഴുവൻ വിവരങ്ങളും ഇന്ന് അവതരിപ്പിക്കും. ബജറ്റിൽ സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത (Dearness Allowance)  പുനസ്ഥാപിക്കുമെന്ന പ്രതീക്ഷയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗി സർക്കാർ (Yogi Governemnt) ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലേക്ക് 30 ശതമാനം ക്ഷാമബത്ത (DA) പുനസ്ഥാപിച്ചേക്കും. സർക്കാർ ജീവനക്കാർക്ക് ജൂലൈ മാസത്തിൽ ഈ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.  കൊറോണ കാലഘട്ടത്തിൽ (Corona Pandemic) സംസ്ഥാനത്തെ ജീവനക്കാരുടെ ക്ഷാമബത്ത (DA) സർക്കാർ മരവിപ്പിച്ചിരുന്നു. DA തടഞ്ഞുവച്ചതിൽ 8,000 കോടി രൂപ ലാഭിക്കുമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു. 


Also Read: Kerala Assembly Election 2021: Love Jihad നെതിരെ കേരള സർക്കാർ ഉറങ്ങുകയാണ് UP മുഖ്യമന്ത്രി Yogi Adityanath


ജൂലൈയിൽ ലഭിക്കുന്ന ഡിയർനസ് അലവൻസ് (DA) 15 ൽ നിന്ന് 30 ശതമാനമായി ഉയർത്തിയേക്കാമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. യോഗി സർക്കാർ ക്ഷാമബത്തയിൽ (DA) വർദ്ധനവ് പ്രഖ്യാപിക്കുകയാണെങ്കിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം 15 ശതമാനം വർദ്ധിക്കുന്നതിനാൽ സർക്കാരിന്മേലുള്ള ഭാരം 12,000 കോടി രൂപ വരെ വർദ്ധിക്കും. 2020-21 ൽ സർക്കാർ ജീവനക്കാർക്ക് 17 ശതമാനം അലവൻസ് കണക്കാക്കിയിരുന്നുവെങ്കിലും കൊറോണ (Corona) കാലഘട്ടത്തിൽ 2020 ജനുവരി മുതൽ 2021 ജനുവരി വരെ ജീവനക്കാരുടെ അലവൻസ്  നിർത്തിവച്ചിരുന്നു. 


യുപിയിലെ സർക്കാർ ജീവനക്കാർക്ക് പുറമെ വിരമിച്ച ജീവനക്കാർക്കും (Retired Employees)  ഈ ആനുകൂല്യം ലഭിക്കും. ഡിയർനസ് അലവൻസ് വർദ്ധനവ് പ്രഖ്യാപിക്കുന്നത് ഈ പണപ്പെരുപ്പ കാലഘട്ടത്തിൽ ആയിരക്കണക്കിന് പെൻഷൻകാർക്ക് വലിയ ആശ്വാസം നൽകും. സാധാരണ ഗതിയിൽ സർക്കാർ അലവൻസ് പ്രഖ്യാപിക്കുമ്പോഴും സ്വകാര്യമേഖലയിലും ഇതിന്റെ ഫലം കാണാറുണ്ട്. മൊത്തത്തിൽ ബജറ്റിൽ ഡിയർനസ് അലവൻസിൽ വർദ്ധനവുണ്ടെങ്കിൽ എല്ലാവർക്കും പ്രയോജനം ഉണ്ടായെക്കുമെന്നാണ് വിലയിരുത്തൽ.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.