UP By-Election Result 2022: ഗുജറാത്ത്‌, ഹിമാചല്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം നല്‍കുന്ന ആവേശത്തിലാണ് രാജ്യത്തെ പ്രധാന പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും. ഇതോടൊപ്പം ഉത്തര്‍ പ്രദേശ്‌,  ബീഹാര്‍, ഒഡിഷ, രാജസ്ഥാന്‍, ഛത്തീസ് ഗഡ്  എന്നീ സംസ്ഥാനങ്ങളിലും ഉപ തിരഞ്ഞെടുപ്പ്  നടന്നിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തർപ്രദേശില്‍  റാംപൂർ, ഖതൗലി നിയമസഭാ മണ്ഡലങ്ങളിലേക്കും മെയിൻപുരി ലോക്‌സഭാ സീറ്റിലേക്കുമാണ് അപ്പ്‌ തിരഞ്ഞെടുപ്പ് നടന്നത്.  ഈ  ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടുകളാണ് നിലവിൽ എണ്ണുന്നത്.  ഉത്തര്‍ പ്രദേശില്‍ മൂന്നിടത്തും ഭാരതീയ ജനതാ പാർട്ടിയും (BJP) സമാജ്‌വാദി പാർട്ടിയും  (SP) തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്.  


Also Read:  HP Assembly Elections 2022 Results: ഹിമാചലിൽ കനത്ത പോരാട്ടം, ഓപ്പറേഷന്‍ താമര തടയാന്‍ കോണ്‍ഗ്രസ്‌ രംഗത്ത്  


സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്‍റെ നിര്യാണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്ന മെയിൻപുരി ലോകസഭ സീറ്റിൽ കടുത്ത  മത്സരമാണ്‌ നടന്നത്.  
മുതിർന്ന എസ്പി നേതാവ് അസം ഖാന്‍റെ അയോഗ്യതയെത്തുടർന്ന് രാംപൂർ സദർ സീറ്റ് ഒഴിഞ്ഞുകിടന്നു. 2013-ലെ കലാപക്കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബിജെപിയുടെ വിക്രം സിംഗ് സൈനിയെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കിയതിനെ തുടർന്നാണ് ഖതൗലിയിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.


ഈ ഉത്തര്‍ പ്രദേശില്‍ ഈ മൂന്ന് മണ്ഡലങ്ങളിലും കനത്ത പോരാട്ടമാണ് നടന്നത്. മെയിൻപുരി ലോക്‌സഭാ  മണ്ഡലത്തില്‍ മുലായം സിംഗ് യാദവിന്‍റെ മരുമകളും ഉത്തര്‍ പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ ഭാര്യയുമായ ഡിംമ്പിള്‍ യാദവ് ആണ് സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയത്. സമാജ്‌വാദി പാർട്ടിയെ സംബന്ധിച്ചിടത്തോളം പ്രസ്റ്റീജ് മണ്ഡലമായിരുന്നു ഇത്.  ഈ മണ്ഡലത്തില്‍  ഡിംമ്പിള്‍ യാദവ് നിര്‍ണ്ണായക ലീഡ് നേടിയിരിയ്ക്കുകയാണ്. അതായത്,  ഡിംമ്പിള്‍  1,58,485 വോട്ട് നേടി മുന്നിട്ടു നില്‍ക്കുകയാണ്.  ഒരു ലക്ഷത്തില്‍ പരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് നിലവില്‍ ഡിംമ്പിള്‍ നേടിയിരിയ്ക്കുന്നത്. 


ഉത്തര്‍ പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റ് രണ്ട് നിയമസഭ മണ്ഡലങ്ങളില്‍   RLD യും SP യുംലീദ് ചെയ്യുകയാണ്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.