ലഖ്നൗ:  കൊറോണ വൈറസ്  രാജ്യമെമ്പാടും പടരുന്ന  സാഹചര്യത്തിൽ ദിവസവേതന  തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ  രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിർമ്മാണ തൊഴിലാളികൾക്കും ദിവസവേതനക്കാർക്കും ആയിരം രൂപ  നൽകുമെന്ന്  ഉത്തർപ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. 


കൊറോണ ഭീതിയിൽ  രാജ്യമെമ്പാടും വ്യാപക അടച്ചുപൂട്ടലുകൾ നടക്കുന്ന ഈ സാഹചര്യത്തിൽ  യോഗി സർക്കാറിന്റെ ഈ പ്രഖ്യാപനം വളരെയധികം ശ്രെദ്ധേയമാകുകയാണ്. 


ഈ  സഹായം  സംസ്ഥാനത്തെ  ഇരുപതു ലക്ഷത്തോളം  വരുന്ന  നിർമ്മാണ  തൊഴിലാളികൾക്കും 15 ലക്ഷം വരുന്ന  ദിവസവേതന തൊഴിലാളികൾക്കും സഹായകമാകുമെന്ന് മുഖ്യമന്ത്രി  പറഞ്ഞു. 


പണം  കൈമാറുന്നത്  ബാങ്ക് അക്കൗണ്ടുകൾ വഴി ആയിരിക്കുമെന്നും അദ്ദേഹം  അറിയിച്ചിട്ടുണ്ട്. കൂടാതെ  BPL കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ നല്കുമെന്നും  അദ്ദേഹം  പറഞ്ഞു. 


ഇവർക്ക്  20 കിലോ ഗോതമ്പും 15 കിലോ അരിയും നല്കുമെന്നും യോഗി  പറഞ്ഞു.  കൂടാതെ ഏപ്രിൽ-മെയിലെ പെൻഷൻ ഏപ്രിലിൽ തന്നെ നല്കുമെന്നും അദ്ദേഹം  പറഞ്ഞു. ഇതിനെല്ലാത്തിനും  പുറമെ പ്രധാനമന്ത്രി പ്രഖ്യാപ്പിച്ച ജനതാ  കർഫ്യൂവിൽ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം  പറഞ്ഞു. 


അതിനായി നാളെ രാവിലെ ഏഴു മുതൽ രാത്രി ഒൻപത് വരെ വീട്ടിൽ തന്നെ ഇരിക്കാൻ  അദ്ദേഹം  ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട് .     


ഉത്തർപ്രദേശിൽ ഇതുവരെ 23 പേർക്ക്  കൊറോണ  വൈറസ് ബാധ പിടിച്ചിട്ടുണ്ടെന്നും അതിൽ  ഒൻപതുപേർ രോഗ വിമുക്തരായെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്.