Yogi Adityanath: അമ്മയെ സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്, മുഖ്യമന്ത്രിയായശേഷമുള്ള ആദ്യ സന്ദര്‍ശനം
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ പഞ്ചൂരിലുള്ള തന്‍റെ പൈതൃക ഗ്രാമത്തലെത്തി അമ്മ സാവിത്രി ദേവിയെ സന്ദര്‍ശിച്ചു.
New Delhi: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ പഞ്ചൂരിലുള്ള തന്‍റെ പൈതൃക ഗ്രാമത്തലെത്തി അമ്മ സാവിത്രി ദേവിയെ സന്ദര്‍ശിച്ചു.
കഴിഞ്ഞ 28 വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് യോഗി തന്‍റെ ജന്മനാട് സന്ദര്‍ശിക്കുന്നത്. അതേസമയം, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ് ഇത്. ഒരു ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാനായാണ് അദ്ദേഹം അവസാനമായി സംസ്ഥാനം സന്ദർശിച്ചതെന്നാണ് റിപ്പോർട്ടുകൾ.
തന്‍റെ ഗ്രാമവും വീടും സന്ദര്‍ശിച്ച അദ്ദേഹം അമ്മയുടെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്തു.
രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കുന്നതിനായി പലതവണ യോഗി ആദിത്യനാഥ് പലതവണ ഉത്തരാഖണ്ഡിൽ എത്തിയിരുന്നുവെങ്കിലും ആദ്യമായാണ് തന്‍റെ തറവാട്ട് ഗ്രാമം സന്ദർശിക്കുന്നത്.
കഴിഞ്ഞ ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തിന് ശേഷം, യോഗിയോട് അമ്മയെ വന്ന് കാണണം എന്ന് സഹോദരി ശശി സിംഗ് അഭ്യര്‍ത്ഥിച്ചിരുന്നു. രണ്ടാംവട്ടം യുപി മുഖ്യമന്ത്രിയായി അധികാരത്തിലേറുന്ന അവസരത്തിലായിരുന്നു സഹോദരിയുടെ അഭ്യര്‍ത്ഥന.
ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാളിലെ പഞ്ചൂർ ഗ്രാമത്തിലാണ് യോഗി ആദിത്യനാഥിന്‍റെ ജനനം. 18-ാം വയസിലാണ് അദ്ദേഹം സന്യാസിയാകാനുള്ള തീരുമാനവുമായി വീടുവിട്ടിറങ്ങി ഗോരഖ്പൂരില്‍ എത്തിച്ചേരുന്നത്. എന്നാല്‍, താൻ സന്യാസിയാകാൻ പോകുകയാണെന്ന വിവരം അദ്ദേഹം വീട്ടില്‍ ആരെയും അദ്ദേഹം അറിയിച്ചിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...