ഉത്തർപ്രദേശ്:  കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകൾക്കും ജനുവരി 6 വരെ അവധി.  ജനുവരി 6 വരെ ലഖ്‌നൗ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ശൈത്യകാല അവധി പ്രഖ്യാപിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്തരവ് പുറപ്പെടുവിച്ചു 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ED To Arrest Arvind Kejriwal: കെജ്‍രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും; ആശങ്ക പങ്കുവെച്ച് എഎപി


9 മുതൽ 12 വരെയുള്ളവർക്ക് ക്ലാസുകൾ ഉണ്ടെങ്കിലും അവരുടെ സമയം രാവിലെ 10:00 മുതൽ 03:00 വരെയാക്കിയിട്ടുണ്ടെന്ന്  ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ജനുവരി 3, 4 തീയതികളിൽ തെക്കൻ ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. 


Also Read: 15 ദിവസത്തിന് ശേഷം ഗജകേസരി രാജയോഗം; ഈ രാശിക്കാർക്ക് സുവർണ്ണകാലം


ജനുവരി അഞ്ച് മുതൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ താപനില കുറയുമെന്നും പ്രവചിച്ചിട്ടുണ്ട്. ഝാൻസി, ബന്ദ, ഒറായ്, ചിത്രകൂട്, കൗശാമ്പി, മിർസാപൂർ, സോൻഭദ്ര, വാരണാസി, ചന്ദൗലി തുടങ്ങിയ ജില്ലകളിലും സമീപ പ്രദേശങ്ങളിലും അടുത്ത 48 മണിക്കൂറിനുള്ളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.