UP Election 2022: യുപിയിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
UP Election 2022: ഉത്തർപ്രദേശിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഈ മാസം പത്താം തീയതി തിരഞ്ഞെടുപ്പ് നടക്കുന്നത്.
ലഖ്നൗ: UP Election 2022: ഉത്തർപ്രദേശിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഈ മാസം പത്താം തീയതി തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം മത്സര രംഗത്തുള്ളത് 615 സ്ഥാനാർത്ഥികളാണ്.
ഇന്ന് ബിജ്‌നോറിൽ നടക്കുന്ന ബിജെപി പ്രചാരണ റാലിയെ വെർച്വലായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ബിജ്നോറില്‍ ഇന്നലെ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പങ്കെടുത്തില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Also Read: "പ്രതിപക്ഷം രാഷ്ട്രീയ അന്ധതയിൽ" പാർലമെന്റിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
വെര്‍ച്വലിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത മോദി പഴയ ഗുണ്ടാഭരണം തിരിച്ചുവരാന്‍ ചില ക്രിമിനലുകള്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ഉത്തര്‍പ്രദേശ് യോഗി തന്നെ ഭരിക്കുമെന്നും പറഞ്ഞു.
ഇന്ന് പ്രതിപക്ഷ പാർട്ടികളും അവസാന ദിന പ്രചാരണത്തിൽ സജീവമാകും. ജാട്ട് വോട്ടുകൾ നിർണ്ണായകമാകുന്ന പടിഞ്ഞാറൻ യുപിയിലെ മണ്ഡലങ്ങുള്ള ഒന്നാം ഘട്ടം ബിജെപിക്കും പ്രതിപക്ഷ പാർട്ടികൾക്കും നിർണ്ണായകമാണ്. അതേസമയം എല്ലാ കണ്ണുകളും ഉറ്റുനോക്കുന്ന സംസ്ഥാനത്തെ പ്രകടന പത്രിക ഇന്ന് ബിജെപി പുറത്തിറക്കും. അന്തിമഘട്ട പ്രചാരണത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അടക്കമുള്ള പ്രമുഖർ യുപിയിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...