Tomato Security: തക്കാളിയെ ചൊല്ലി തർക്കം വേണ്ട!! ബൗൺസർമാരെ നിയമിച്ച് വിൽപ്പനക്കാരൻ, പരിഹസിച്ച് അഖിലേഷ് യാദവ്
Tomato Security: പല സ്ഥലങ്ങളിലും തക്കാളി വാങ്ങാന്‍ വരുന്നവര്‍ വില കേട്ട് അക്രമാസക്തരാകുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. വില പേശല്‍ വാക്ക് തര്‍ക്കത്തിലേയ്ക്കും പിന്നീട് അക്രമത്തിലേയ്ക്കും നീങ്ങുന്ന സംഭവം പല സ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു
Tomato Security: രാജ്യത്തുടനീളം തക്കാളി വില കുതിച്ചുയരുകയാണ്. രാജ്യത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലും തക്കാളി വില നൂറിന് മുകളില്‍ ആണ്. ഈ ആവസരത്തില്‍ തക്കാളി സ്വയം ഒരു ആഡംബര ഇനമായി മാറിയിരിയ്ക്കുകയാണ്...!!
തക്കാളി വില ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാ വിഷയമാണ്. നിരവധി ആളുകള്‍ തക്കാളി വിഷയമാക്കി പാരഡി ഗാനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഒപ്പം സിനിമാ രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.
പല സ്ഥലങ്ങളിലും തക്കാളി വാങ്ങാന്‍ വരുന്നവര്‍ വില കേട്ട് അക്രമാസക്തരാകുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. വില പേശല്‍ വാക്ക് തര്‍ക്കത്തിലേയ്ക്കും പിന്നീട് അക്രമത്തിലേയ്ക്കും നീങ്ങുന്ന സംഭവം പല സ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ അവസരത്തില്‍ ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. അതായത്, ഉത്തര്‍ പ്രദേശിലെ വാരണാസിയിലെ ലങ്കാ പ്രദേശത്ത് ഒരു പച്ചക്കറി വിൽപ്പനക്കാരൻ തന്‍റെ കടയ്ക്ക് മുന്‍പില്‍ രണ്ട് ബൗൺസര്‍മാരെ നിയമിച്ചിരിക്കുകയാണ്. തര്‍ക്കങ്ങള്‍ ഉണ്ടാവാതിരിക്കാനും തക്കാളി സംരക്ഷിക്കുന്നതിനുമായാണ് വില്‍പ്പനക്കാരന്‍ ബൗൺസർമാരെ നിയമിച്ചത്.
"തക്കാളി വിലയെച്ചൊല്ലി ആളുകൾക്കിടയിൽ തർക്കങ്ങൾ ഉണ്ടാകുന്നു, എന്‍റെ കടയില്‍ എത്തുന്ന ആളുകളും വിലപേശാൻ ആരംഭിച്ചു. അതിനാൽ നിരന്തരമായ ഈ തർക്കങ്ങൾ അവസാനിപ്പിക്കാൻ, കടയില്‍ യൂണിഫോമിൽ ബൗൺസർമാരെ നിയമിക്കാന്‍ തീരുമാനിച്ചു," പച്ചക്കറി വിൽപ്പനക്കാരൻ പറഞ്ഞു.
കിലോയ്ക്ക് 140-160 രൂപയ്ക്ക് തക്കാളി വിൽക്കുന്ന ഫൗജിയുടെ കടയില്‍ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ബൗൺസർമാരെ വിന്യസിച്ചിരിയ്ക്കുന്നത്. എന്നാല്‍, എത്ര തുകയ്ക്കാണ് അവരെ നിയമിച്ചതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ആരും സൗജന്യമായി ബൗൺസർമാരെ നൽകില്ല എന്ന് മാത്രമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
അതേസമയം, വാര്‍ത്ത വൈറലായതോടെ പ്രതികരണവുമായി സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് എത്തി. എസ്പി തലവൻ അഖിലേഷ് യാദവും ഫൗജിയെയും ബൗൺസർമാരെയും കുറിച്ചുള്ള ഒരു വാർത്താ ക്ലിപ്പിന്‍റെ ചിത്രം പങ്കുവച്ച് "ബിജെപി, തക്കാളിക്ക് 'Z +' സുരക്ഷ നൽകണം" എന്ന് ട്വീറ്റ് ചെയ്തു.
സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ ജന്മദിനത്തിൽ സമാജ്‌വാദി പാർട്ടി പ്രവർത്തകനായ അജയ് ഫൗജി വാരണാസിയിൽ തക്കാളിയുടെ ആകൃതിയിലുള്ള കേക്ക് മുറിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...