സിവിൽ സർവീസ് പരീക്ഷ ഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു പി എസ് സി) പ്രഖ്യാപച്ചു. കഴിഞ്ഞ വർഷം നടന്ന പരീക്ഷയുടെ ഫലമാണ് യു പി എസ് സി പ്രഖ്യാപിച്ചിരിക്കുന്നത്.  യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in ൽ ഫലം ലഭിക്കുന്നതാണ്. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ആദ്യ നാല് സ്ഥാനങ്ങൾ പെൺകുട്ടികൾ സ്വന്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളിയായ ഗഹന നവ്യ ജെയിംസിന് ആറാം റാങ്ക്. കോട്ടയം പാലാ സ്വദേശിനിയാണ് ഗഹന നവ്യ. ആര്യ വി എം (36), അനൂപ് ദാസ് (38) എന്നിവരാണ് ആദ്യ 100 ഇടം നേടിയ മറ്റ് മലയാളികൾ. ആദ്യ പത്ത് റാങ്കിൽ ആറ് പേരും പെൺകുട്ടികളാണ്.



യു പി എസ് സി സിവിൽ സർവീസ് പരീക്ഷ ഫലം എങ്ങനെ അറിയാം?


1. upsc.gov.in എന്ന യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക


2. ഹോം പേജിൽ തന്നെ UPSC Civil Services Final Result 2022 എന്ന ലിങ്ക് ലഭ്യമാണ്


3. അതിൽ ക്ലിക്ക് ചെയ്ത്, തുടർന്ന് തുറന്ന് വരുന്ന പേജിൽ നിർദേശിക്കുന്ന കോളത്തിൽ നിങ്ങളുടെ പേരും റോൾ നമ്പറും രേഖപ്പെടുത്തുക


4. ശേഷം ലഭിക്കുന്ന ഫലം ഭാവി ആവശ്യങ്ങൾക്കായി ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കുക


പരീക്ഷാർഥികളുടെ പേഴ്സണാലിറ്റി ടെസ്റ്റുകൾ യു പി എസ് സി 2023 ജനുവരി 30 മുതൽ ആരംഭിച്ചു. 2023 ഏപ്രിൽ 21നാണ് അവസാനഘട്ട അഭിമുഖ പരീക്ഷ പൂർത്തിയായത്. 933 പരീക്ഷാർഥികളാണ് പ്രിലിംസ് പാസായി മെയിൻ പരീക്ഷയ്ക്ക് വേണ്ടി യോഗ്യത നേടിയിരുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.