UPSC Recruitment 2023: അസിസ്റ്റന്റ് കൺട്രോളർ ഉൾപ്പെടെ നിരവധി തസ്തികകളിൽ ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട വിധം
UPSC Jobs: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി അപേക്ഷ സമർപ്പിക്കാം. 73 പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) അസിസ്റ്റന്റ് കൺട്രോളർ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി അപേക്ഷ സമർപ്പിക്കാം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2023 മാർച്ച് രണ്ട് ആണ്. 73 പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്.
യുപിഎസ്‌സി റിക്രൂട്ട്മെന്റ് 2023: വിശദാംശങ്ങൾ
ഫോർമാൻ (എയറോനോട്ടിക്കൽ): ഒരു തസ്തിക
ഫോർമാൻ (കെമിക്കൽ): നാല് തസ്തികകൾ
ഫോർമാൻ കമ്പ്യൂട്ടർ (ഐടി): രണ്ട് തസ്തികകൾ
ഫോർമാൻ (ഇലക്‌ട്രിക്കൽ): ഒരു തസ്തിക
ഫോർമാൻ (ഇലക്‌ട്രോണിക്‌സ്): ഒരു പോസ്റ്റ്
ഫോർമാൻ (മെറ്റലർജി): രണ്ട് തസ്തികകൾ
ഫോർമാൻ (ടെക്‌സ്റ്റൈൽ): രണ്ട് തസ്തികകൾ
ഡെപ്യൂട്ടി ഡയറക്ടർ: 12 തസ്തികകൾ
അസിസ്റ്റന്റ് കൺട്രോളർ: 47 തസ്തികകൾ
ലേബർ ഓഫീസർ: ഒരു തസ്തിക
യുപിഎസ്‌സി റിക്രൂട്ട്മെന്റ് 2023: അപേക്ഷാ ഫീസ്
ഉദ്യോഗാർഥികൾ 25 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. എസ് സി/എസ് ടി/പേഴ്സൺസ് വിത്ത് ബെഞ്ച്മാർക്ക് ഡിസെബിലിറ്റീസ്/വനിതാ ഉദ്യോഗാർഥികൾ എന്നിവർക്ക് അപേക്ഷാ ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: അപേക്ഷകർ upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്
upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
Advt 3/2013 'വിവിധ തസ്തികകളിലേക്കുള്ള യുപിഎസ്‌സി റിക്രൂട്ട്‌മെന്റ് 2023' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഒരു പിഡിഎഫ് പേജ് ഓപ്പൺ ആകും
'അപ്ലൈ ഓൺലൈൻ' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫോം കാണാൻ സാധിക്കും
ആവശ്യമായ എല്ലാ വിശദാംശങ്ങളും സഹിതം അപേക്ഷാ ഫോം പൂരിപ്പിക്കുക
പൂരിപ്പിച്ച അപേക്ഷാ ഫോം കാണാൻ സാധിക്കും
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...