ശ്രീനഗര്‍:  ഇന്ത്യ പാകിസ്താൻ അതിർത്തിക്കപ്പുറത്തു മിന്നലാക്രമണം നടത്തിയെന്നു സൈന്യത്തിന്‍റെ സ്ഥിരീകരണം. അതിർത്തിക്കപ്പുറമുള്ള പാകിസ്താൻ ഭീകരവാദികളുടെ ക്യാമ്പിനു നേരെ ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടത്തിയതെന്നുംഡല്‍ഹിയില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ സൈനിക ഓപ്പറേഷൻ മേധാവി ലഫ്റ്റനന്റ് ജനറൽ രൺബീർ സിംഗ് വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യ വക്താവ് വികാസ് സ്വരൂപും വാർത്താ സമ്മേളനത്തിലുണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭീകരക്യാമ്പുകളില്‍ വന്‍ നാശം വരുത്തിയെന്ന് സൈന്യത്തില്‍ നിന്നുള്ള വക്താക്കള്‍ വ്യക്തമാക്കി. അതിര്‍ത്തി കടന്നാണ് സൈന്യം കടന്നാക്രമിച്ചത്. 20 നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ സൈന്യം പരിജയപ്പെടുത്തിയെന്നും സൈന്യം അവകാശപ്പെടുന്നു. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് ഇന്ത്യ ഇന്നലെ മിന്നലാക്രമണം നടത്തിയത്.


ഉറി ഭീകരാക്രമണത്തിനു ശേഷം പാകിസ്താന് ഇന്ത്യ കനത്ത താക്കീത് നൽകിയിരുന്നു. പാക് അധീന കശ്മീരിൽനിന്നു പിടിയിലായ ഭീകരരുടെ വെളിപ്പെടുത്തൽ നിർണായകമാണ്. പാക് സൈന്യമാണ് തങ്ങൾക്കു പരിശീലനം നൽകുന്നതെന്നാണ് ഭീകരർ വെളിപ്പെടുത്തിയതെന്നും ഡിജിഎംഒ വ്യക്തമാക്കി. LIVE-http://zeenews.india.com/live-tv