അമേരിക്കയുടെ 47ാമത് പ്രസിഡന്റായ അധികാരത്തിലെത്തിയ റിപ്പബ്ലിക്കൻ സ്ഥാനാ‍ർത്ഥി ഡോണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിൽ ചരിത്രവിജയം സ്വന്തമാക്കിയ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ ആഗോള, തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആഗ്രഹിക്കുന്നുവെന്നും ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി പറഞ്ഞു. 


Read Also: നിവിൻ പോളിക്കെതിരെ തെളിവില്ല; പീഡന പരാതിയിൽ താരത്തിന് ക്ലീൻ ചിറ്റ്



ഇലക്ടറൽ - പോപ്പുലർ വോട്ടിന് പുറമേ സെനറ്റും കീഴടക്കിയാണ് ട്രംപ് തേരോട്ടം നടത്തിയത്. റിപ്പബ്ലിക്കൻ സ്ഥാനാ‍ത്ഥിയായ ഡോണാൾഡ് ട്രംപ് 267 ഇലക്ടറൽ വോട്ടുകൾ നേടിയപ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിന് 224 വോട്ടുകളാണ് ലഭിച്ചത്. 


പുറത്ത് വന്ന ഫലങ്ങൾ പ്രകാരം 68,760,238 (51.2%) പോപ്പുലർ വോട്ടുകളാണ് ട്രംപ് സ്വന്തമാക്കിയത്. കമലഹാരിസിന് 63,707,818 (47.4%) പോപ്പുലർ വോട്ടുകൾ ലഭിച്ചു. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 51 സീറ്റ് നേടിയപ്പോള്‍ ഡെമോക്രാറ്റുകള്‍ 42 സീറ്റിലാണ് ജയിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.