US Tourist Visa:  ടൂറിസ്റ്റ് വിസ നടപടികള്‍ പുനരാരംഭിച്ച് യു എസ് എംബസി. ഈ വര്‍ഷം  സെപ്‌റ്റംബർ മുതൽ 'ഇൻ‑പേഴ്‌സൺ'  ടൂറിസ്റ്റ് വിസ നടപടികള്‍ പുനരാരംഭിക്കുമെന്നാണ് അമേരിക്കന്‍ എംബസി  പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"2022 സെപ്റ്റംബര്‍ മുതല്‍ പതിവ് ഇൻ‑പേഴ്‌സൺ ടൂറിസ്റ്റ് വിസ അപ്പോയിന്‍റ്മെന്‍റുകൾ പുനരാരംഭിക്കുകയാണ്. മുമ്പ് ഷെഡ്യൂൾ ചെയ്‌ത വിസാ നടപടികള്‍ റദ്ദാക്കി", എംബസി ട്വിറ്ററില്‍ അറിയിച്ചു. 2023 വരെ അപ്പോയിന്‍റ്മെന്‍റുകൾ  ലഭ്യമാകുമെന്നും എംബസി അറിയിയ്ക്കുന്നു, ഞായറാഴ്ചയാണ് ഈ വിവരം എംബസി പുറത്തുവിട്ടത്.  


Also Read: PM Cares for Children: കൊറോണ കാലത്ത് അനാഥരായ കുട്ടികള്‍ക്ക്‌ പ്രതിമാസം 4,000 രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി, എങ്ങിനെ ഈ ആനൂകൂല്യം നേടാം?


ഷെഡ്യൂൾ ചെയ്‌ത വിസാ നടപടികള്‍ റദ്ദാക്കിയ സ്ഥിതിയ്ക്ക് അപേക്ഷകർക്ക് സാധാരണ അപ്പോയിന്‍റ്മെന്‍റുകൾ ലഭിക്കുന്നതിനായി വീണ്ടും ബുക്ക് ചെയ്യണം. അപ്പോയിന്‍റ്മെന്‍റ്  സ്ലോട്ടുകള്‍ പരിശോധിക്കാന്‍ കഴിയുന്ന ഒരു ലിങ്കും  എംബസി പങ്കുവച്ചിട്ടുണ്ട്.


കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള  EB-1, EB-2 എന്നിവയ്ക്ക് പ്രീമിയം പ്രോസസ്സിംഗ് നടപ്പിലാക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ്  അമേരിക്കന്‍ സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അല്ലെങ്കിൽ USCIS പുറത്തുവിട്ടത്. അതിന് പിന്നാലെയാണ്  'ഇൻ‑പേഴ്‌സൺ' ടൂറിസ്റ്റ് വിസ നടപടികള്‍  സെപ്റ്റംബർ മുതൽ പുനരാരംഭിക്കുന്ന വിവരം എംബസി അറിയിച്ചിരിയ്ക്കുന്നത്‌.  


ഏറെ നാളുകളായി അമേരിക്കന്‍  ടൂറിസ്റ്റ്  അല്ലെങ്കില്‍ തൊഴില്‍  വിസയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക്  സന്തോഷ വാര്‍ത്തയാണ് അമേരിക്കന്‍ എംബസി പങ്കുവച്ചിരിയ്ക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.