ലഖ്നൗ: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ (Utharpradesh) സമ്പൂർണ ലോക്ക്ഡൗൺ.(Lockdown) നാളെ വൈകിട്ട് എട്ട് മുതൽ മെയ് നാല് രാവിലെ ഏഴ് വരെയാണ് ലോക്ക്ഡൗൺ.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തേ സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി എട്ട് മുതൽ തിങ്കളാഴ്ച രാവിലെ ഏഴ് വരെ വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ നിയന്ത്രണങ്ങളാണ് നീട്ടിയത്. ഉത്തർപ്രദേശിൽ ഇന്നലെ 29,824 പേർക്കാണ് കൊവിഡ് (Covid-19) സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 11,82,848 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.


ALSO READ: Covid Second Wave: വീണ്ടും ഉയർന്ന് കോവിഡ് പ്രതിദിന കണക്കുകൾ; 3.79 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു, 3,645 പേർ കൂടി മരണപ്പെട്ടു


അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രാജ്യത്ത് (India) കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3,79,257 പേർക്കാണ്. ഏകദേശം 3,645 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് ആകെ 1.83 കോടി ജനങ്ങൾക്കാണ്.


ഇന്ത്യയിൽ കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി മൂന്ന് ലക്ഷത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 15 മുതൽ ഇന്ത്യയിൽ എല്ലാ 24 മണിക്കൂറിനിടയിലും രണ്ട് ലക്ഷത്തിന് മുകളിൽ ആളുകൾക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. ആശുപത്രി കിടക്കകൾ, ഓക്സിജൻ, മരുന്നുകൾ എന്നിവയ്‌ക്കെല്ലാം തന്നെ കടുത്ത ക്ഷാമമാണ് രാജ്യം നേരിടുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.