Lucknow: കേരളം ആവര്‍ത്തിച്ച് ഉത്തര്‍ പ്രദേശ്‌,  മുഖ്യമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയ്ക്കും കൊറോണ... 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്  (Yogi Adityanath) ബുധനാഴ്ച  രാവിലെ  കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ്   മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനും   (Akhilesh Yadav) കോവിഡ് സ്ഥിരീകരിച്ചതായുള്ള വാര്‍ത്ത‍ പുറത്തുവരുന്നത്‌. 


ട്വിറ്ററിലൂടെയാണ് അദ്ദേഹം കോവിഡ്  (Covid-19) സ്ഥിരീകരിച്ചതായി അറിയിച്ചത്.  "കൊറോണ പരിശോധന ഫലം പോസിറ്റീവാണ്. ഇപ്പോള്‍  ഐസോലേഷനിൽ കഴിയുകയാണ്. സമ്പർക്കം പുലർത്തിയവർ ഉടൻ തന്നെ പരിശോധനക്ക്  വിധേയരാകണം, അദ്ദേഹം ട്വീറ്റ് ചെയ്തു.



ഉത്തര്‍ പ്രദേശിലെ ചരിത്ര പ്രസിദ്ധമായ കുംഭമേളയില്‍ (Kumbh Mela) പങ്കെടുക്കാന്‍ അഖിലേഷ് യാദവ്‌  ഹരിദ്വാറില്‍ എത്തിയിരുന്നു. അവിടെ വച്ച് നിരവധി മത നേതാക്കളുമായി അഖിലേഷ് യാദവ്  കൂടിക്കാഴ്ച നടത്തിയിരുന്നു.  അഖില ഭാരതീയ അഖാഡ പരിഷത് അദ്ധ്യക്ഷന്‍  മഹന്ത് നരേന്ദ്ര ​ഗിരി മ​ഹാരാജിനെ സന്ദർശിച്ചിരുന്നു.  അദ്ദേഹത്തിന് പിന്നീട് കോവിഡ്  സ്ഥിരീകരിച്ചിരുന്നു. ആദ്യം  ഹരിദ്വാറിലെ സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ച   മഹന്ത് നരേന്ദ്ര ​ഗിരി മ​ഹാരാജിനെ വിദഗ്ധ ചികിത്സയ്ക്കായി     ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയിരിയ്ക്കുകയാണ്.


 
അതേസമയം, ഉത്തര്‍ പ്രദേശില്‍ കോവിഡ്   വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍  
20,510 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ active  cases 1,11,835 ആയി ഉയര്‍ന്നു,  4,517 പേര്‍ക്ക്  രോഗം ഭേദപ്പെട്ടു.


Also read: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ്,ആരോഗ്യനില തൃപ്തികരം


സംസ്ഥാനത്ത് കോവിഡ് വ്യാപനം  ഏറെ ഗുരുതരമായതോടെ  അലഹബാദ്‌ ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരിയ്കുകയാണ്.  കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ രൂക്ഷമായ സ്ഥലങ്ങളില്‍   2-3 ആഴ്ചത്തേയ്ക്ക്  സമ്പൂര്‍ണ്ണ lockdown നടപ്പാക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.   കൂടാതെ  3 T's (Tracking, Testing and Treatment) അടിസ്ഥാനമാക്കി   വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ, മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ പോലീസിന് അനുമതി  നല്‍കാനും  കോടതി നിര്‍ദ്ദേശിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക