സിക്കിമിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരവുമായി ഉത്തർപ്രദേശ് സർക്കാർ
യുപി സ്വദേശികളായ സൈനികരുടെ കുടുംബത്തിന് 50 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
ഡൽഹി: സിക്കിമിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരവുമായി ഉത്തർപ്രദേശ് സർക്കാർ. അപകടത്തിൽ മരിച്ച 4 യു.പി സ്വദേശികളായ സൈനികരുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സൈനികരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
അപകടത്തിൽ വീരമൃത്യു വരിച്ചവരിൽ 4 യു.പി സ്വദേശികളായ സൈനികരും ഉൾപ്പെട്ടിരുന്നു. യുപി സ്വദേശികളായ സൈനികരുടെ കുടുംബത്തിന് 50 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. സൈനികരുടെ കുടുംബാഗംങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. സൈനികരുടെ ജില്ലകളിലെ പ്രധാന റോഡുകൾക്ക് വീരമൃത്യു വരിച്ച സൈനികരുടെ പേര് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്നലെയാണ് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് 130 കിലോമീറ്റർ മാറി സൈനികർ സഞ്ചരിച്ച ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. അപകടത്തിൽ 16 സൈനികർക്ക് വീരമൃത്യു സംഭവിച്ചിരുന്നു. അപകടത്തിൽ വീരമൃത്യു വരിച്ചവരിൽ ഒരു മലയാളി സൈനികനും ഉൾപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...