Uttar Pradesh Polls Phase 6 Updates: ഉത്തര്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പ് ആറാം  ഘട്ടത്തിലേയ്ക്ക് കടന്നു.   മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ 676 സ്ഥാനാർത്ഥികളുടെ വിധി ജനങ്ങള്‍ ഇന്ന് നിര്‍ണ്ണയിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ 9% പോളിംഗ് ആണ്  രേഖപ്പെടുത്തിയത്. രാവിലെ 7 മണിക്ക് ആരഭിച്ച  പോളിംഗ്   വൈകീട്ട് 6 മണിക്ക് അവസാനിക്കും.  


സംസ്ഥാനത്തെ 10 ജില്ലകളിലെ 57 നിയമസഭ  സീറ്റുകളിലേയ്ക്കാണ് ആറാം ഘട്ടത്തില്‍  വോട്ടെടുപ്പ് നടക്കുന്നത് ഗോരഖ്പൂർ, അംബേദ്കർനഗർ, ബല്ലിയ, ബൽറാംപൂർ, ബസ്തി, ദിയോറിയ, ഖുഷിനഗർ, മഹാരാജ്ഗഞ്ച്, സന്ത് കബീർ നഗർ, സിദ്ധാർത്ഥനഗർ എന്നിവിടങ്ങളിലാണ് ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ആറാം ഘട്ടത്തില്‍ മുഖ്യമന്ത്രി  യോഗി ആദിത്യനാഥ് ഉൾപ്പെടെ 676  സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.  


ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കൃഷി മന്ത്രി സൂര്യ പ്രതാപ് ഷാഹി,  വിദ്യാഭ്യാസ മന്ത്രി സതീഷ് ചന്ദ്ര ദ്വിവേദി,  ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ്,  സംസ്ഥാന മന്ത്രിമാരായ ശ്രീറാം ചൗഹാൻ,  എന്നിവരാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്ന പ്രമുഖർ. 


രാജ്യം കാത്തിരിക്കുന്ന ഉത്തര്‍ പ്രദേശ്‌ നിയമസഭ  തിരഞ്ഞെടുപ്പിന്‍റെ ഏഴാം ഘട്ടം    മാര്‍ച്ച്‌ 7-നു നടക്കും. മാര്‍ച്ച്‌ 10 നാണ് വോട്ടെണ്ണല്‍ നടക്കുക.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.