വിഷം കുത്തിവയ്ക്കുമെന്ന ഭയം, Covid വാക്സിനേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ നദിയില്‍ ചാടി ഒരുപറ്റം ഗ്രാമവാസികള്‍
Covid വാക്സിനേഷനെ ഭയന്ന് നദിയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച് ഒരു പറ്റം ഗ്രാമവാസികള്‍.. ഉത്തര്‍ പ്രദേശിലാണ് സംഭവം.
Lucknow: Covid വാക്സിനേഷനെ ഭയന്ന് നദിയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച് ഒരു പറ്റം ഗ്രാമവാസികള്‍.. ഉത്തര്‍ പ്രദേശിലാണ് സംഭവം.
Covid വാക്സിനേഷന് നല്‍കാനായിനായി അധികൃതര്‍ ഉത്തര്‍ പ്രദേശിലെ ബാരബങ്കി ഗ്രാമത്തിലെത്തിയപ്പോഴാണ് ഈ സംഭവം അരങ്ങേറിയത്. മുന്‍പേതന്നെ Covid Vaccination സംബന്ധിച്ച് ഗ്രാമവാസികളുടെ ഇടയില്‍ തെറ്റിധാരണ പരന്നിരുന്നു. ഇതേതുടര്‍ന്ന് ഗ്രാമവാസികള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയിരുന്നു. ശേഷമാണ് അധികൃതര്‍ കുത്തിവയ്പ്പിനായി ഗ്രാമത്തില്‍ എത്തിയത്.
ശനിയാഴ്ചയാണ് ഗ്രാമത്തില്‍ വാക്സിനേഷന് സംഘടിച്ചത്. എന്നാല്‍, വെറും 14 പേര്‍ മാത്രമാണ് Covid Vaccine സ്വീകരിച്ചത്. മറ്റുള്ളവര്‍ സരയൂ നദിയില്‍ ചാടുകയായിരുന്നുവെന്ന് രാംനഗര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് രാജീവ് കുമാര്‍ ശുക്ല പറഞ്ഞു.
"വാക്സിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഗ്രാമവാസികള്‍ക്കിടെയില്‍ പരന്നിരുന്നു. അതിനാല്‍തന്നെ വാക്സിന് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും പ്രധാന്യത്തെക്കുറി ച്ചും ഗ്രാമവാസികളെ ബോധവല്‍ക്കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കുറച്ചുപേര്‍ വാക്സിന് സ്വീകരിക്കാന്‍ തയാറായപ്പോള്‍ മറ്റുള്ളവര്‍ സരയൂ നദിയില്‍ ചാടി രക്ഷപ്പെടുകയായിരുന്നു", രാജീവ് കുമാര്‍ ശുക്ല പറഞ്ഞു.
കൊറോണ വൈറസിനെതിരായ വാക്സിന് അല്ല കുത്തിവെക്കുന്നതെന്നും വിഷമാണ് കുത്തിവെക്കുന്നതെന്നുമുള്ള ധാരണയിലാണ് ഗ്രാമവാസികള്‍ കുത്തിവയ്പ്പെടുക്കാന്‍ തയാറാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുമ്പോള്‍ എല്ലാവരും വാക്സിന് സ്വീകരിക്കുകയെന്നത് മാത്രമാണ് പ്രതിരോധത്തിനുള്ള ഏക മാര്‍ഗ്ഗം. അതിനിടെയാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നത്.
Also Read: Black Fungus: ഇത് വരെ രാജ്യത്ത് രോഗം ബാധിച്ചത് 5,424 പേർക്ക്
രാജ്യത്തെ കോവിഡ് വ്യാപന കണക്കുകള്‍ പരിശോധിച്ചാല്‍, പ്രതിദിന കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട് എങ്കിലും മരണ നിരക്കില്‍ കാര്യമായ കുറവ് കാണുന്നില്ല. കേസുകളിലുണ്ടായ വര്‍ദ്ധനവ് Healthcare സംവിധാനത്തെ ബാധിച്ചിരുന്നു. കൂടാതെ, കോവിഡിന്‍റെ വ്യാപനം ഇപ്പോൾ ഗ്രാമീണമേഘലയിലേയ്ക്കും എത്തിച്ചേര്‍ന്നത് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമാക്കി....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA