Uttarakhand Bus Accident: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 മരണം; നിരവധി പേർക്ക് പരിക്ക്
Uttarakhand Bus Accident Death Toll: ബസിൽ കുട്ടികൾ ഉൾപ്പെടെ 42 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം.
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് മറിഞ്ഞ് 23 മരണം. ഗഡ്വാളിൽ നിന്ന് കുമയൂണിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസ് അൽമോറയിൽ വച്ച് 200 മീറ്റർ ആഴമുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ബസിൽ കുട്ടികൾ ഉൾപ്പെടെ 42 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം.
അപകടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയത്തെത്തുടർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എസ്ഡിആർഎഫ് സംഘങ്ങൾ ദുർഘടമായ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടകാരണം വ്യക്തമായിട്ടില്ല.
പരിക്കേറ്റവർക്ക് ചികിത്സ നൽകാനും ആവശ്യമെങ്കിൽ എയർലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദേശം നൽകി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.