കോട്ദ്വാർ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിൽ ബസ് അപകടത്തിൽ 25 പേർ മരിച്ചു. നാൽപ്പതിലധികം പേരുമായി പോയ ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇരുപത്തഞ്ചോളം മൃതദേഹങ്ങൾ കണ്ടെടുത്തതായും നിരവധി പേരെ കാണാതായതായും അധികൃതർ അറിയിച്ചു. “വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കുടുംബാം​ഗങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. സംഭവസ്ഥലത്ത് പൗരി പോലീസും എസ്ഡിആർഎഫും രക്ഷാപ്രവർത്തനം തുടരുകയാണ്,” ഹരിദ്വാർ സിറ്റി എസ്പി സ്വതന്ത്ര കുമാർ സിംഗ് പറഞ്ഞു.



COMMERCIAL BREAK
SCROLL TO CONTINUE READING

ഡിജിപി അശോക് കുമാർ അപകട വിവരം സ്ഥിരീകരിച്ചു. “ധൂമാക്കോട്ടിലെ ബിരോഖൽ മേഖലയിൽ ഇന്നലെ രാത്രി നടന്ന പൗരി ഗർവാൾ ബസ് അപകടത്തിൽ 25 പേർ മരിച്ചു. 21 പേരെ പോലീസും എസ്ഡിആർഎഫും രക്ഷപ്പെടുത്തി. പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി പേരെ കാണാതായതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്.'''ഡിജിപി അശോക് കുമാർ പറഞ്ഞു.


ALSO READ: Uttarakhand Avalanche: ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ 10 പേർ മരിച്ചു; കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്നു


പൗരി ജില്ലയിലുണ്ടായ ബസ് അപകടത്തെക്കുറിച്ചുള്ള വിവരമറിഞ്ഞ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സെക്രട്ടേറിയറ്റിലെ ദുരന്ത കൺട്രോൾ റൂമിലെത്തി. അദ്ദേഹം ഉദ്യോഗസ്ഥരിൽ നിന്ന് അപകടത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിക്കുകയും പൗരി ജില്ലാ മജിസ്‌ട്രേറ്റുമായി ഫോണിൽ സംസാരിക്കുകയും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ അതീവ ജാഗ്രതയോടെ നടത്താൻ നിർദേശിക്കുകയും ചെയ്തു.



സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കാനും ജില്ലാ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടാനും സംസ്ഥാന ദുരന്ത നിയന്ത്രണ റൂം ഉദ്യോഗസ്ഥർക്ക് ധാമി നിർദ്ദേശം നൽകി. ബസ് അപകടം ദൗർഭാ​ഗ്യകരമാണ്. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സാ ക്രമീകരണങ്ങൾ ചെയ്യാനും ഏകോപനത്തോടെ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നിർദ്ദേശിച്ചു. സർക്കാർ തലത്തിൽ സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ലാൻസ്‌ഡൗൺ എംഎൽഎയുമായി ഫോണിൽ സംസാരിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


നൈനിറ്റാളിലെയും അൽമോറയിലെയും ജില്ലാ മജിസ്‌ട്രേറ്റുമാർ സ്ഥിതി​ഗതികൾ നിരീക്ഷിച്ചുവരികയാണ്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഹിമപാതത്തിൽ 10 പേർ മരിച്ചിരുന്നു. മറ്റുള്ളവരെ കണ്ടെത്താനായി രക്ഷാപ്രവർത്തനം തുടരുകയാണ്. മുപ്പതിലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത് നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ ബുധനാഴ്ചത്തെ സർക്കാർ പരിപാടികളെല്ലാം മാറ്റിവച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.