ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ബദ്രിനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റർ ഭാ​ഗമാണ് ഒ‌ലിച്ചുപോയത്. ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയതിനെ തുടർന്ന് തിങ്കളാഴ്ച ബദ്രിനാഥ് തീർഥാടനം തടസ്സപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചമോലി ജില്ലയിലെ പ്രശസ്തമായ ബദ്രിനാഥ് ക്ഷേത്രം ഹിന്ദു തീർത്ഥാടന കേന്ദ്രമാണ്. കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ദേവാലയങ്ങളും ഉൾക്കൊള്ളുന്ന ചാർ ധാം യാത്രയുടെ (നാല് പുണ്യസ്ഥലങ്ങളുടെ തീർഥാടന യാത്ര) ഭാഗമാണ് ബദ്രിനാഥ് ക്ഷേത്രം. പാത പുനസ്ഥാപിക്കാൻ രണ്ട്, മൂന്ന് ദിവസത്തോളം എടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.



ALSO READ: Cloudburst: കാർ​ഗിലിൽ മേഘവിസ്ഫോടനം; രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും


"ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗൗച്ചറിലെ കാമേദയിൽ ബദരീനാഥ്-ശ്രീ ഹേമകുണ്ഡ് ദേശീയ പാതയുടെ ഒരു ഭാ​ഗം തകർന്നു. തകർന്ന റോഡ് പുനസ്ഥാപിക്കാൻ ഏകദേശം രണ്ട്, മൂന്ന് ദിവസമെടുക്കും" എന്ന് ചമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന എഎൻഐയോട് പറഞ്ഞു. ഗൗച്ചറിനടുത്തുള്ള ഭട്ട്‌നഗറിലും റോഡിന്റെ ഒരു ഭാഗം തകർന്നു. റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന അഞ്ച് വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.


അവശിഷ്ടങ്ങൾ നീക്കം ചെയ്തു വരികയാണെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു. നേരത്തെ, മണ്ണിടിച്ചിലിനെത്തുടർന്ന് യമുനോത്രി ദേശീയ പാത ബാർകോട്ടിനും ഗംഗാനിക്കും ഇടയിൽ പലയിടത്തും ​ഗതാ​ഗതം തടസപ്പെട്ടിരുന്നു. ഗതാഗതത്തിനായി റോഡ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.