Uttarakhand Rains: ഉത്തരാഖണ്ഡിൽ നാശം വിതച്ച് കനത്ത മഴ; കെട്ടിടം തകർന്നു, രക്ഷാപ്രവർത്തനം തുടരുന്നു
Uttarakhand Rains: കെട്ടിടത്തിനുള്ളിൽ കുടങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
ചമോലി ജില്ലയിലെ ജോഷിമഠത്തിന് സമീപം ഹെലാങ്ങിൽ കെട്ടിടം തകർന്നു. കെട്ടിടത്തിനുള്ളിൽ കുടങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ചൊവ്വാഴ്ച വൈകുന്നേരം പിപാൽകോട്ടിക്കും ജോഷിമഠിനും ഇടയിലുള്ള ബദരീനാഥ് ഹൈവേയിലെ ഹെലാംഗ് ഗ്രാമത്തിലാണ് സംഭവം. അളകനന്ദ നദിയുടെ തീരത്തുള്ള ഒരു ക്രഷർ യൂണിറ്റിന് സമീപമുള്ള ഇരുനില കെട്ടിടമാണ് തകർന്ന് വീണത്. തകർന്നുവീണ കെട്ടിടത്തിൽ ക്രഷർ യൂണിറ്റിൽ ജോലി ചെയ്യുന്നവരാണ് താമസിച്ചിരുന്നത്.
കെട്ടിടത്തിൽ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെടുക്കാൻ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌ഡിആർഎഫ്) ഉദ്യോഗസ്ഥർ ശ്രമങ്ങൾ തുടരുകയാണെന്ന് ജില്ലാ അഡീഷണൽ ഇൻഫർമേഷൻ ഓഫീസർ രവീന്ദ്ര നേഗി പറഞ്ഞു. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി. നാല് പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഈ വർഷമാദ്യം ജോഷിമഠത്തിൽ നിരവധി വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. മഴക്കാലം ആരംഭിച്ചതോടെ സ്ഥിതി കൂടുതൽ സങ്കീർണമാകുകയായിരുന്നു. സംസ്ഥാനത്ത് കനത്ത മഴ പെയ്തതോടെ ജോഷിമഠിൽ പുതിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത് ഉത്തരാഖണ്ഡ് നഗരവാസികൾക്കിടയിൽ ഭീതി പടർത്തിയിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് ജോഷിമഠിലെ വിവിധ ഗ്രാമങ്ങളിലെ നിരവധി കുടുംബങ്ങൾ ഭീതിയിലാണ്.
ALSO READ: Delhi Flood: ഡൽഹിയിൽ വീണ്ടും വെള്ളപ്പൊക്കം? അപകടനില കടന്ന് യമുനയിലെ ജലനിരപ്പ്
വീട് തകരുമെന്ന ഭീതിയിൽ ആളുകൾ രാത്രി വീടിന് പുറത്ത് കഴിയേണ്ടി വന്നതായി ദുരിതബാധിതരായ കുടുംബങ്ങൾ പറയുന്നു. ഡെറാഡൂൺ, പൗരി, തെഹ്‌രി, നൈനിറ്റാൾ, ചമ്പാവത്ത്, ഉദ്ദം സിംഗ് നഗർ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു. ഹിമാലയൻ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള കവാടമായ ജോഷിമഠ് - ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 20,000-ത്തിലധികം ആളുകൾ താമസിക്കുന്ന പട്ടണത്തിന് 6,150 അടിയിലധികം ഉയരമുണ്ട്.
ചൊവ്വാഴ്ച കൃഷ്ണനഗർ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ ആറ് താൽക്കാലിക വീടുകൾ ഉൾപ്പെടെ എട്ട് വീടുകൾ തകർന്നു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. വിള്ളലുകൾ വർധിക്കുന്നത് കണ്ട് താമസക്കാരോട് വീടൊഴിയാൻ അധികൃതർ അഭ്യർത്ഥിച്ചു. ഏകദേശം 20-25 വീടുകളിൽ നിന്ന് താമസക്കാരെ മാറ്റുകയും അമ്പതോളം പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
അതേസമയം, ഹിമാചൽപ്രദേശിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, ഹിമാചൽ പ്രദേശ് സർവകലാശാല ഓഗസ്റ്റ് 19 വരെ അധ്യാപന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഹിമാചൽ പ്രദേശ് സർവകലാശാലയിലെ അധ്യാപന പ്രവർത്തനങ്ങൾ ഓഗസ്റ്റ് 19 വരെ നിർത്തിവയ്ക്കുമെന്നും തുടർച്ചയായ മഴ കണക്കിലെടുത്ത് യൂണിവേഴ്സിറ്റി ലൈബ്രറി ജൂലൈ 20 വരെ അടച്ചിടുമെന്നും എച്ച്പിയു ഉത്തരവിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...