ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാരയിൽ നിര്‍മാണത്തിലിരുന്ന തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. 41 ആളുകളാണ് 8 ദിവസമായി ടണലിൽ അകപ്പെട്ടിരിക്കുന്നത്. ഏഴാംദിവസവും തൊഴിലാളികളെ രക്ഷിക്കാൻ കഴിയാത്തതിൽ സഹപ്രവർത്തകരും കുടുംബാംഗങ്ങളും കടുത്ത നിരാശ പ്രകടിപ്പിച്ചു. ടണലിൽ കുടുങ്ങിയിരിക്കുന്ന പലർക്കും കടുത്ത ആരോഗ്യ പ്രശ്നമുള്ളതായാണ് ലഭിക്കുന്ന വിവരം. എത്രനാൾ ലഘുഭക്ഷണവും വെള്ളവും കൊണ്ട് ഇവർക്ക് അതിനുള്ളിൽ പിടിച്ചു നിൽക്കാനാകും എന്ന ആശങ്കയാണ് നിലവിൽ. അവശിഷ്ടങ്ങൾക്കിടയിലൂടെ സ്ഥാപിച്ച ചെറുകുഴലിലൂടെ തുരങ്കത്തിൽ കുടുങ്ങിയെ തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ കുടുംബാംഗങ്ങൾക്ക് അവസരം ലഭിക്കുന്നുണ്ട്. അതേസമയം എല്ലാവരേയും സുരക്ഷിതരായി പുറത്തെത്തിക്കാന്‍ ഇനിയും നാലോ അഞ്ചോ ദിവസം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുരങ്കത്തിന് സമാന്തരമായി ഉരുക്കുകുഴൽ കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനൊപ്പം മുകൾ ഭാഗത്തുനിന്ന് കുത്തനെ തുളച്ച് രക്ഷാപാതയൊരുക്കാനും ശ്രമവും നടക്കുന്നുണ്ട്.  ഞായറാഴ്ച ഉച്ചയോടെ 1000 മീറ്റർവരുന്ന ഈ ബദൽപാത ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്ഷാപ്രവർത്തനം ഫലം കാണാൻ നാലോ അഞ്ചോ ദിവസത്തെ പ്രയത്നം വേണ്ടിവരുമെന്നും സാധിക്കുമെങ്കിൽ  അതിന് മുമ്പ് തന്നെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ്  പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഉന്നതവൃത്തങ്ങളുടെ സംഘത്തിലെ ഉദ്യോഗസ്ഥൻ ഭാസ്കർ ഖുൽബെയുടെ പ്രതികരണം. 


ALSO READ: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ തന്നിഷ്ടം നടക്കില്ല, ഡീപ്‌ഫേക്ക് വിഷയത്തിൽ താക്കീത് നല്‍കി അശ്വിനി വൈഷ്ണവ്


ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ തുരക്കുന്ന ഡ്രില്ലിങ് മെഷീൻ തകരാറിലായതിനെത്തുടർന്ന് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരുന്നു. ശനിയാഴ്ച രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചെങ്കിലും മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് വീണ്ടും നിർത്തിവച്ചിരുന്നു. തുരങ്കത്തിനുള്ളിൽ 60 മീറ്ററോളം പരന്നുകിടക്കുന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ 25 മീറ്ററോളം ഇതിനകം തുരന്നിട്ടുണ്ട്. തുരങ്കത്തിന്റെ നിർമാണച്ചുമതലയുള്ള നവയുഗ എൻജിനിയറിങ് കമ്പനിക്കും അതിന്റെ ജനറൽ മാനേജർക്കുമാണ് നിലവിലെ പ്രതിസന്ധിയുടെ ഉത്തരവാദിത്വം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.