ന്യൂഡൽഹി: വയനാട്ടിലെ മുട്ടില്‍ അടക്കം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുണ്ടായ മരംമുറിക്കേസ് കേന്ദ്രം പരിശോധിക്കണമെന്ന് കാണിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന് കത്ത് നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

കോടികളു‍ടെ അനധികൃത മരംമുറിക്ക് പിന്നില്‍ ഉന്നതല ഗൂഢാലോചനയുണ്ടെന്ന് വി.മുരളീധരന്‍ കത്തിൽ ചൂണ്ടിക്കാട്ടി. വയനാട്ടിൽ മാത്രം ഏതാണ്ട് 34 ഒാളം കേസുകളാണ് മരം മുറി കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനിടയിൽ കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുനമയടക്കം ബന്ധമുണ്ടെന്ന തെളിവുകൾ വന്നിരുന്നു.


ALSO READ: Lakshadweep അഡ്മിനിസ്ട്രേഷൻ വിവാദ നടപടികൾ തുടരുന്നു; ടൂറിസം നടത്തിപ്പിന്റെ അവകാശം പൂർണമായി കോർപ്പറേറ്റുകൾക്ക് നൽകാൻ നീക്കം


പ്രിന്‍സിപ്പൽ ചീഫ് കണ്‍സര്‍വേറ്റർ ഓഫ് ഫോറസ്റ്റിനെയും കേരളത്തിലെ വനം വകുപ്പ് മേധാവിയെയും വിളിച്ചു വരുത്തണമെന്നും വി.മുരളീധരന്‍ കത്തിൽ ആവശ്യപ്പെട്ടു. പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാർ തലത്തിൽ നീക്കം നടക്കുന്നതായി സംശയിക്കുന്നു. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ കീഴിൽ നടക്കുന്ന അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകൾ പുറത്തുകൊണ്ടുവരാനാകൂ എന്നും കത്തിൽ ചൂണിക്കാണിക്കുന്നു.


ALSO READ: Lakshadweep: ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം; ലക്ഷദ്വീപിൽ നിരാഹാര സമരം ആരംഭിച്ചു


അതേസമയം, വനംകൊള്ള നടന്ന വയനാട്ടിലെ മുട്ടിൽ മേഖലയിൽ വി മുരളീധരൻ സന്ദർശനം നടത്തും. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിന് വേണ്ടിയാണ് സന്ദർശനം. ബിജെപി നേതാക്കളും അദ്ദേഹത്തിനൊപ്പം സ്ഥലം സന്ദർശിച്ചേക്കും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.