Western Railway അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ജൂൺ 24
3591 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്
ന്യൂഡൽഹി: വെസ്റ്റേൺ റെയിൽവേയിൽ (Western Railway) അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 3591 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂൺ 24 വരെയാണ് ഓൺലൈൻ അപേക്ഷകൾ (Application) സ്വീകരിക്കുന്നത്.
മുംബൈ, വഡോദര, രത്ലം, അഹമ്മദാബാദ്, ഭാവ്നഗർ, രാജ്കോട്ട് എന്നീ ഡിവിഷനുകളിലും വർക് ഷോപ്പുകളിലും ആയിരിക്കും നിയമനം. ഒരു വർഷമാണ് പരിശീലന കാലാവധി (Training). പരിശീലന കാലയളവിൽ സ്റ്റൈപ്പൻഡ് ലഭിക്കും. ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. 15-24 വയസാണ് പ്രായപരിധി. എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ച് വർഷവും ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും വയസിളവ് ലഭിക്കും.
ALSO READ: NTPC യിൽ എഞ്ചിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ജൂൺ 10
ഫിറ്റർ, വെൽഡർ, ടർണർ, കാർപെന്റർ, പെയിന്റർ, മെഷിനിസ്റ്റ്, മെക്കാനിക്ക്, പ്രോഗ്രാമിങ് ആന്റ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, വയർമാൻ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, വയർമാൻ, എസി മെക്കാനിക്ക്, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ, സ്റ്റെനോഗ്രാഫർ എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത: മെട്രിക്കുലേഷൻ, പത്താംക്ലാസ്. എൻ.സി.വി.ടി, എസ്.സി.വി.ടി അഫിലിയേറ്റ് ചെയ്ത ബന്ധപ്പെട്ട ട്രേഡിലെ ഐടിഐ സർട്ടിഫിക്കറ്റ് (Certificate), പൈപ്പ് ഫിറ്റർ ട്രേഡിൽ പ്ലംബർ ഐടിഐ ട്രേഡ് പരിഗണിക്കും. പ്രോഗ്രാമിങ് ആന്റ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ട്രേഡിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലെ ഐടിഐയാണ് പരിഗണിക്കുക. ശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.rrc-wr.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...