മദ്യം വാങ്ങാന്‍ ഇനി ലൈസന്‍സ് വേണം; 21 വയസ്സ് തികയാത്തവര്‍ക്ക് വില്‍ക്കരുതെന്ന് മദ്രാസ് ഹൈക്കോടതി
21 വയസ്സ് തികയാത്തവർക്ക് മദ്യം വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ലൈസൻസ് ഏർപ്പെടുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്
മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. മദ്യം വാങ്ങാൻ ലൈസൻസ് നിർബന്ധമാക്കണമെന്നാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. 21 വയസ്സ് തികയാത്തവർക്ക് മദ്യം വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ലൈസൻസ് ഏർപ്പെടുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ലൈസൻസ് ഉള്ളവർക്ക് മാത്രമേ മദ്യം വാങ്ങാനും കഴിക്കാനും പറ്റുകയുള്ളൂവെന്ന് ഉറപ്പാക്കുകയും വേണമെന്നും കോടതി നിർദേശിച്ചു.
പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ പലരും മദ്യത്തിന് അടിമയാകുകയും മദ്യാസക്തി വര്‍ധിക്കുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് മദ്യവില്‍പ്പനയ്ക്ക് നിയന്ത്രണം വേണമെന്ന് കോടതി പറഞ്ഞിരിക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കുന്ന കാര്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10വരെ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടാസ്മാക് മദ്യശാലകളുടെ വില്‍പ്പനസമയം ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെയാക്കി ചുരുക്കണമെന്നും കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് ആര്‍ മഹാദേവന്റെയും ജസ്റ്റിസ് സത്യനാരായണ പ്രസാദിന്റെയും ബെഞ്ചാണ് നിര്‍ദേശങ്ങൾ മുന്നോട്ടു വച്ചിരിക്കുന്നത്.
ബാര്‍, പബ്ബ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനസമയം കുറയ്ക്കണമെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ടുഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍. മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കേണ്ടതും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...