Indian Rupee Value: പ്രവാസികള്‍ക്ക് നേട്ടം, രൂപയുടെ മൂല്യം ഇടിയുന്നു
രാജ്യത്ത് വീണ്ടും Covid വ്യാപനം ശക്തമാവുമെന്ന ആശങ്ക വിപണിയിലും പ്രതിഫലിക്കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയാണ്....
രാജ്യത്ത് വീണ്ടും Covid വ്യാപനം ശക്തമാവുമെന്ന ആശങ്ക വിപണിയിലും പ്രതിഫലിക്കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയാണ്....
കഴിഞ്ഞ ഒന്‍പത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രൂപയിപ്പോള്‍. ഒരു ഡോളറിന് 75.15 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കോവിഡ് (Covid-19) വ്യാപനം ശക്തമായ അവസരത്തിലും രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. 2020 ജൂലായ് 16നായിരുന്നു ഇത്. എന്നാല്‍ പിന്നീട് കൊറോണ ഭീതി മാറി വിപണി സജീവമായതോടെ രൂപയും നില മെച്ചപ്പെടുത്തി.
വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി, കടപ്പത്ര നിക്ഷേപങ്ങൾ വ്യാപകമായി വിറ്റൊഴിഞ്ഞതാണ് മൂല്യത്തെ ബാധിച്ചത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിദേശ നിക്ഷേപകർ 5530 കോടി രൂപയുടെ ഓഹരികളും 6400 കോടി രൂപയുടെ ബോണ്ടുകളുമാണ് വിറ്റഴിച്ചത്. കോവിഡിന്‍റെ വ്യാപനം തീവ്രമായതോടെ ഓഹരി വിപണിയില്‍ നിന്നും വന്‍ തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട് എന്ന് ഭയപ്പെട്ട് നിക്ഷേപകര്‍ കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കല്‍ തുടരുകയാണ്.
അതേസമയം, കൊറോണ വ്യാപനത്തിന്‍റെ പ്രതിഫലനം സ്വര്‍ണ വിപണിയിലും കാണുന്നുണ്ട് . കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണ വില (Gold Rate) ഉയരുകയാണ്. കഴിഞ്ഞ വര്‍ഷം സ്വര്‍ണ വില 10 ഗ്രാമിന് 45,000 രൂപ കടന്ന് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. പിന്നീട് 2021ലെ കേന്ദ്ര ബജറ്റിന് ശേഷമാണ് സ്വര്‍ണ വിപണിയില്‍ മാറ്റം കണ്ടു തുടങ്ങിയത്.
Also read: Breaking: Sputnik V വാക്‌സിന് രാജ്യത്ത് അനുമതി
രാജ്യത്ത് കൊറോണ വ്യാപനം ശക്തമാവുന്നതോടെ രൂപയുടെ മൂല്യം വീണ്ടും ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്. ഈ ഘട്ടത്തില്‍ പ്രവാസികളുടെ പണത്തിന് മൂല്യം വര്‍ദ്ധിക്കും. ഈ സാഹചര്യത്തില്‍ വിദേശങ്ങളില്‍ നിന്ന് കൂടുതല്‍ പണം ഇന്ത്യയിലേയ്ക്ക് എത്താന്‍ സാധ്യത ഏറെയാണ്.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...