Vande Bharat Stone Pelting: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു; ആർക്കും പരിക്കില്ല
Vande Bharat Stone Pelting: വന്ദേ ഭാരത് എക്സ്പ്രസിനു നേരെ വീണ്ടും കല്ലേറ്. ഇത് മൂന്നാമത്തെ തവണയാണ് കല്ലേറ് ഉണ്ടാകുന്നത്. ട്രെയിൻ ബോൾപൂർ റെയിൽവേ സ്റ്റേഷനിൽ 10 മിനിറ്റ് നിർത്തിട്ടു.
Vande Bharat Stone Pelting: പശ്ചിമ ബംഗാളില്‍ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ഞായറാഴ്ച വീണ്ടും കല്ലേറ്. ബറോസായ് റെയിൽവേ സ്‌റ്റേഷനു സമീപം വന്ദേ ഭാരത് സി 14 കമ്പാര്‍ട്ടുമെന്റിന് നേരെയാണ് കല്ലേറുണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് തടസ്സപ്പെടുകയും ബോള്‍പൂരിലെ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ 10 മിനിറ്റ് നിര്‍ത്തിയിടേണ്ടിയും വന്നു. കല്ലേറില്‍ ജനലുകളുടെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത് മൂന്നാം തവണയാണ് വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടാകുന്നത്.
ബോള്‍പൂര്‍ സ്റ്റേഷന്‍ കടന്ന് മാള്‍ഡ സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പായിരുന്നു കല്ലേറ്. നേരത്തെ ഹൗറയില്‍ നിന്ന് പശ്ചിമ ബംഗാളിലെ ന്യൂ ജല്‍പായ്ഗുരിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരേയും കല്ലേറുണ്ടായിരുന്നു. ട്രെയിന്‍ ബീഹാറിലൂടെ കടന്നുപോകുന്നതിനിടെയായിരുന്നു സംഭവം. വന്ദേ ഭാരത് എക്‌സ്പ്രസിനെതിരായ കല്ലേറുകളില്‍ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംഭവം അന്വേഷിക്കാന്‍ എന്‍ഐഎ ഇടപെടണമെന്നാണ് ബിജെപി നേതാവ് ശുഭേന്ദു അധികാരി ആവശ്യപെട്ടിരിക്കുന്നത്.
Also Read: ഇടവം രാശിയിൽ ചൊവ്വ നേർരേഖയിൽ; 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
ഡിസംബര്‍ 30 ന് ഹൗറ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. ഈ റൂട്ടിലൂടെയുള്ള വാണിജ്യ സര്‍വീസ് ജനുവരി 1 നായിരുന്നു ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...