Vande Bharat Train Update: രാജ്യത്തിന്‍റെ യശസ് വാനോളം ഉയര്‍ത്തി ട്രാക്കിലൂടെ കുതിച്ചു പായുകയാണ് വന്ദേ ഭാരത് ട്രെയിനുകള്‍. രാജ്യത്തിന്‍റെ അഭിമാനമായി നിലകൊള്ളുകയാണ് രാജ്യത്തിന്‍റെ ഈ സ്വന്തം ട്രെയിനുകള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോള്‍  വന്ദേ ഭാരത് ട്രെയിനുമായി ബന്ധപ്പെട്ട ഒരു പ്രധാന വാര്‍ത്ത പുറത്തു വന്നിരിയ്ക്കുകയാണ്. അതായത്, ട്രെയിന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും വിധം ഇന്ത്യയുടെ സ്വന്തം ട്രെയിന്‍ കൂടുതല്‍ പരിഷക്കരിക്കാനാണ് റെയില്‍വേയുടെ തീരുമാനം. 


Also Read:  ട്രെയിൻ ടിക്കറ്റ് നിരക്കിൽ വമ്പൻ കിഴിവുമായി ഇന്ത്യൻ റെയിൽവേ; വന്ദേഭാരത് ഉൾപ്പടെ കുറയും


ഇന്ത്യൻ റെയിൽവേയിൽ നിന്ന് പുറത്തുവന്ന ഈ വാര്‍ത്ത അനുസരിച്ച്  വന്ദേ ഭാരത് ട്രെയിനിൽ വലിയ മാറ്റങ്ങൾ വരുത്തും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇത് സംബന്ധിച്ച വ്യക്തമായ സൂചന നല്‍കി. തമിഴ്‌നാട്ടിലെ ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി (ഐസിഎഫ്) സന്ദർശിച്ച ശേഷമാണ് റെയിൽവേ മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിൽ വന്ദേ ഭാരത് ട്രെയിനിന്‍റെ രൂപമാറ്റത്തിന് പദ്ധതി തയ്യാറാക്കിവരികയാണ് എന്ന് അദ്ദേഹം പറഞ്ഞു. 


Also Read:  Horoscope Weekly (10 July - 16 July 2023): ഈ ആഴ്ചയില്‍ തിളങ്ങുന്ന രാശിക്കാര്‍ ഇവരാണ്, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ? 
 
യാത്രക്കാര്‍ നല്‍കിയ ഫീഡ്ബാക്ക് അനുസരിച്ച് വന്ദേ ഭാരത് ട്രെയിനിൽ വലിയ മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകും എന്ന് റെയിൽവേ മന്ത്രി പറഞ്ഞു.  


അതിന്‍റെ ആദ്യ ഘട്ടമെന്നോണം ട്രെയിനിന്‍റെ നിറം മാറി. അതായത്, നീലയും വെള്ളയും മാറി ഇനി  ഓറഞ്ച്, ഗ്രേ കളർ കോമ്പിനേഷനിൽ വന്ദേ ഭാരത് ട്രെയിന്‍ എത്തും. നിറം കൂടാതെ വന്ദേ ഭാരത് ട്രെയിനിൽ 25 പുതിയ പ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും യാത്രക്കാരുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങളെല്ലാം വരുത്തിയതെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 


ത്രിവർണപതാകയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ട്രെയിനിന് പുതിയ നിറം നല്‍കിയത് എന്നദ്ദേഹം വ്യക്തമാക്കി...!! 


ട്രാക്കില്‍ ഓടിത്തുടങ്ങിയ വന്ദേ ഭാരത് ട്രെയിനിൽ നിന്ന് യാത്രക്കാര്‍ നല്‍കിയ പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് ഞങ്ങൾ ജോലി ചെയ്യുകയും ട്രെയിനിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തതെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. ഇതോടൊപ്പം പുതിയ സുരക്ഷാ ഫീച്ചറായ ആന്‍റി ക്ലൈംബേഴ്‌സിന്‍റെ പ്രവർത്തനവും നടക്കുന്നുണ്ട്. വന്ദേ ഭാരതിന്‍റെ പുതിയ നിറത്തെക്കുറിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു, ത്രിവർണ്ണ പതാകയിൽ നിന്നാണ് പുതിയ നിറം ഉള്‍ക്കൊണ്ടത്‌ എന്നും അദ്ദേഹം വ്യക്തമാക്കി. 



വന്ദേ ഭാരത് ട്രെയിൻ പുതിയ നിറത്തിൽ രൂപകല്പന ചെയ്യാൻ റെയിൽവേ ബോർഡ് നേരത്തെ ഐസിഎഫ് ചെന്നൈയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനൊപ്പം നിറം മാറ്റുന്നത് തീവണ്ടിയുടെ അറ്റകുറ്റപ്പണിയിലും പരിപാലനത്തിലും ഏറെ ഗുണം ചെയ്യും. നിലവിൽ, ഓറഞ്ച്, ഗ്രേ നിറങ്ങളിലുള്ള വന്ദേ ഭാരത് ട്രെയിനാണ് പരീക്ഷിക്കുന്നത്.


ഇതിന് പുറമെ വന്ദേ ഭാരത് ട്രെയിനിലും ടിക്കറ്റ് നിരക്കില്‍ ഇളവ് നൽകാനാണ് റെയിൽവേയുടെ തീരുമാനം . അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെയുള്ള എസി ചെയർകാറിന്‍റെയും എക്‌സിക്യൂട്ടീവ് ക്ലാസിന്‍റെയും നിരക്കിൽ 25% കിഴിവ് റെയില്‍വേ ഇതിനോടകം അവതരിപ്പിച്ചു. അതേസമയം, റിസർവേഷൻ ഫീസ്, സൂപ്പർ ഫാസ്റ്റ് സർചാർജ്, ജിഎസ്ടി തുടങ്ങിയ മറ്റ് നിരക്കുകൾ ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്ന് പ്രത്യേകമായി ഈടാക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.