Vande Bharat Train: രാജ്യത്തിന്‍റെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ എത്തി, പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി മോദി
രാജ്യത്തിന്‍റെ അഭിമാനമായി ഇന്ത്യന്‍ റെയില്‍വേ, രാജ്യത്തിന്‍റെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗാന്ധിനഗറിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.
Vande Bharat Train: രാജ്യത്തിന്‍റെ അഭിമാനമായി ഇന്ത്യന്‍ റെയില്‍വേ, രാജ്യത്തിന്‍റെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗാന്ധിനഗറിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.
രാവിലെ 10.30ഓടെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. ഗാന്ധിനഗറിൽ നിന്ന് കലുപൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രധാനമന്ത്രി ട്രെയിനിലും യാത്ര ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരും മോദിക്കൊപ്പം ഉണ്ടായിരുന്നു. ഇതിന് പുറമെ അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
Also Read: Congress Election Update: ശശി തരൂരും കെഎൻ ത്രിപാഠിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഗാന്ധിനഗറിനും മുംബൈയ്ക്കുമിടയിലാണ് ഓടുക. രാജ്യത്തെ ആയിരക്കണക്കിന് ആളുകൾക്ക് ഈ ട്രെയിന്‍ ഉപകാരപ്പെടും.
വിമാനത്തിൽ യാത്ര ചെയ്യുന്നതുപോലുള്ള അനുഭവം ഈ ട്രെയിൻ യാത്രക്കാർക്ക് നൽകുമെന്നാണ് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. കവച സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഇതിലുണ്ട്. തദ്ദേശീയമായി നിർമ്മിച്ച കവച സാങ്കേതികവിദ്യ ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി തടയുന്നത്തിനാണ് സഹായകമാവുക.
Also Read: Vande Bharat Trains: പുത്തന്‍ ഫീച്ചറുകളുമായി വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലേയ്ക്ക്
രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണ് ഇന്ന് പ്രധാനമന്ത്രി മോദി പ്ലാഗ് ഓഫ് ചെയ്തത്. മറ്റ് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ ന്യൂഡൽഹി-വാരാണസി, ന്യൂഡൽഹി-ശ്രീമാതാ വൈഷ്ണോ ദേവി കത്ര എന്നിവയ്‌ക്കിടയിലാണ് ഓടുന്നത്.
പുതിയ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ഗാന്ധിനഗറിനും മുംബൈയ്‌ക്കുമിടയിലാണ് ഓടുന്നത്. ഈ ട്രെയിൻ ഞായറാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ഓടും. വന്ദേ ഭാരത് ട്രെയിൻ നമ്പർ 20901 മുംബൈ സെൻട്രലിൽ നിന്ന് രാവിലെ 6.10 ന് പുറപ്പെട്ട് 12.30 ന് ഗാന്ധിനഗറിലെത്തും. മുംബൈയിലേക്കുള്ള മടക്ക ട്രെയിൻ - 20902 ഗാന്ധിനഗർ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 2.05 ന് പുറപ്പെട്ട് രാത്രി 8.35 ന് മുംബൈ സെൻട്രലിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു.
16 കോച്ചുകളുള്ള ട്രെയിനിന് 1,128 യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷിയുണ്ടെന്നും ഗാന്ധിനഗർ ക്യാപിറ്റൽ സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ് സൂറത്ത്, വഡോദര, അഹമ്മദാബാദ് എന്നീ മൂന്ന് സ്റ്റേഷനുകളിൽ നിർത്തുമെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യന്‍ റെയില്‍വേ വന്ദേ ഭാരത് ട്രെയിനുമായി ബന്ധപ്പെട്ട് വന്‍ പദ്ധതിയാണ് നടപ്പാക്കുന്നത്. 2023 ആഗസ്റ്റ് 15 ന് മുമ്പ് 75 വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലെത്തും എന്നാണ് റെയില്‍വേ നല്‍കുന്ന സൂചന. പുതിയ ട്രെയിനിന്‍റെ നിർമ്മാണത്തിന് ശേഷം ശേഷിക്കുന്ന 74 വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണം എത്രയും വേഗം നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
ആദ്യ രണ്ട്-മൂന്ന് മാസങ്ങളിൽ, എല്ലാ മാസവും 2-3 വന്ദേ ഭാരത് ട്രെയിനുകൾ അസംബിൾ ചെയ്യുമെന്നും തുടർന്ന് ഉത്പാദനം പ്രതിമാസം 6 മുതൽ 7 വരെ വർദ്ധിപ്പിക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...