Varun Singh | ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ആരോഗ്യനില ഗുരുതരം, ബെംഗളൂരുവിലേക്ക് മാറ്റി
സൂലൂരിലെ വ്യോമതാവളത്തിലേക്ക് വെല്ലിങ്ടണ്ണിലെ ആശുപത്രിയില്‍നിന്ന് എത്തിച്ച വരുണിനെ അവിടെ നിന്ന് വിമാനമാര്‍ഗമാണ് ബെംഗളൂവിലേക്ക് എത്തിച്ചത്.
ബെംഗളൂരു: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (CDS Bipin Rawat) ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്‍ടർ അപകടത്തിൽ (Helicopter Crash) നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ ബെംഗളൂരുവിലേക്ക് മാറ്റി. വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിന് പിന്നാലെയാണ് ബെംഗളൂരുവിലെ (Bengaluru) കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. അപകടത്തില്‍ വരുൺ സിങ്ങിന് ഗുരുതരമായ പൊള്ളലേറ്റിരുന്നു.
സൂലൂരിലെ വ്യോമതാവളത്തിലേക്ക് വെല്ലിങ്ടണ്ണിലെ ആശുപത്രിയില്‍നിന്ന് എത്തിച്ച വരുണിനെ അവിടെ നിന്ന് വിമാനമാര്‍ഗമാണ് ബെംഗളൂവിലേക്ക് എത്തിച്ചത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഉള്ളതെന്നും ജീവന്‍രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച രാവിലെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
Also Read: Bipin Rawat Death: ബിപിൻ റാവത്തിന്റെ സംസ്ക്കാരം നാളെ; ഭൗതിക ശരീരം ഇന്ന് ഡൽഹിയിലെത്തിക്കും
അപകട വിവരം അറിഞ്ഞ് വരുണ്‍ സിങ്ങിന്റെ പിതാവ് റിട്ട. കേണല്‍ കെ.പി. സിങ് വെല്ലിങ്ടണ്ണിലെത്തിയിരുന്നു. നേരത്തെ വരുണിനെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. വരുണിന്റെ ആരോഗ്യനില സംബന്ധിച്ച് ഒന്നും പറയാനാകില്ലെന്നും തനിക്ക് ഉറപ്പില്ലെന്നുമായിരുന്നു കെ.പി. സിങ് പ്രതികരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് തമിഴ്‌നാട്ടിലെ കുനൂരില്‍ ഹെലികോപ്ടർ അപകടത്തിൽപെട്ടതും ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...