ലഖ്നൗ: ഉത്തർപ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. പ്ലാറ്റ്ഫോമിൽ രാത്രി അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന ഏഴ് മാസം മാത്രം പ്രായമായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്. അമ്മയുടെ അടുത്ത് നിന്ന് ഒരാൾ കുഞ്ഞിനെ എടുത്ത് ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കുഞ്ഞും അമ്മയും ഉറങ്ങുന്നതിന് സമീപത്ത് കൂടി കറുത്ത പാന്റ്സും വെളുത്ത ഷർട്ടും ധരിച്ച ഒരാൾ നടന്ന് പോകുന്നത് കാണാം. ഇവരെ കടന്ന് പോയ ഇയാൾ തിരിച്ചെത്തി കുഞ്ഞിനെ അമ്മയുടെ അടുത്ത് നിന്നും എടുത്തുകൊണ്ട് ഓടുകയായിരുന്നു. പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിന് സമീപത്തേക്കാണ് ഇയാൾ ഓടിപ്പോയത്.


ALSO READ: Gang Rape: യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ജീവനൊടുക്കിയ നിലയിൽ!



കുഞ്ഞിനെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി മഥുര പോലീസ് അറിയിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. കുഞ്ഞിനെ തട്ടിയെടുത്ത ആളുടെ ചിത്രം പോലീസ് പുറത്ത് വിട്ടു. അലി​ഗഡ്, ഹത്രാസ് മേഖലകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.