ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ കീഴിലുള്ള സിയോന്‍ ആശുപത്രിയിലെ കൊറോണ രോഗികളുടെ അവസ്ഥ ചൂണ്ടിക്കാട്ടിയുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു


COMMERCIAL BREAK
SCROLL TO CONTINUE READING

മൃതദേഹങ്ങള്‍ക്ക് നടുവില്‍ കിടക്കുന്ന രോഗികളുടെ അവസ്ഥ വിവരിക്കുന്നതായിരുന്നു ആ വീഡിയോ.  വൈറലായ ഈ വീഡിയോയ്ക്ക് പിന്നലെയിതാ പുതിയൊരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 


സുധാകര്‍ നദാര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് വീഡിയോ പകര്‍ത്തിയത്. പൊതിഞ്ഞുമൂടിയ ഒരു മൃതദേഹം കെഇഎം ആശുപത്രിയുടെ വരാന്തയില്‍ കാണാന്‍ കഴിയും. 


'എന്‍റെ മരണം വരെ അവര്‍ ആഗ്രഹിച്ചു' -അമിത് ഷാ


കൂടാതെ, ചികിത്സയിലുള്ള രോഗികളുടെ സമീപത്തായി മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതും വീഡിയോയില്‍ കാണാം. 


രോഗികളും അവരുടെ ബന്ധുക്കളും വാര്‍ഡിനുള്ളില്‍ കൂട്ടം കൂടിയാണ് ഇരിക്കുന്നത്. ആരും തന്നെ സാമൂഹിക അകല൦ പാലിക്കുന്നതായി ദൃശ്യത്തിലില്ല. രണ്ട് രോഗികളില്‍ ആധികം ഒരു ബെഡില്‍ ഇരിക്കുന്നത് കാണാം. 


ബെഡുകളുടെ അഭാവം കാരണം രോഗികളും അവരുടെ ബന്ധുക്കളും തറയില്‍ കിടക്കുന്നത് കാണാം. വാര്‍ഡിനു പുറത്തായി മറ്റൊരു മൃതദേഹം കാണാം. കൊറോണ പടരുമോ എന്നാ ആശങ്ക പോലും ഇല്ലാതെയാണ് പലരും വാര്‍ഡില്‍ കഴിയുന്നതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. 


12 ലക്ഷം കെട്ടിവച്ചാല്‍ ഡല്‍ഹി-കേരള പ്രത്യേക തീവണ്ടി ഉടന്‍ -റെയില്‍വേ


 


'KEM ആശുപത്രിയുടെ അവസ്ഥ വളരെ ദാരുണമാണ്. രോഗികള്‍ വെറുതെ കിടക്കുകയാണ്. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും കഠിന പ്രയത്നം ചെയ്യുകയാണ്. എന്നാല്‍, യാതൊരു ഫലവുമില്ല. നടക്കാന്‍ പോലും എനിക്ക് സ്ഥലമില്ലായിരുന്നു. അവരെ സഹായിക്കാന്‍ ഉടന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും' -സുധാകര്‍ നദാര്‍ പറയുന്നു. 


എന്നാല്‍, വീഡിയോയില്‍ ഉള്ളത് കൊറോണ വാര്‍ഡല്ല എന്നാണ് KEM ആശുപത്രിയിലെ ഡോ. ഹേമന്ത് ദേശ്മുഖ് പറയുന്നത്.